ട്രെ​യി​നി​ല്‍ നി​ന്നു വീ​ണ് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Monday, January 27, 2020 9:40 PM IST
കാ​സ​ര്‍​ഗോ​ഡ്: തൃ​ശൂ​രി​ല്‍ ട്രെ​യി​നി​ല്‍ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി മ​രി​ച്ചു. വി​ദ്യാ​ന​ഗ​ര്‍ പ​ടു​വ​ടു​ക്ക​ത്തെ മു​ഹ​മ്മ​ദ് കു​ഞ്ഞി​യു​ടെ​യും മി​സ്രി​യ​യു​ടെ​യും മ​ക​ന്‍ അ​ജ്മ​ല്‍ (20) ആ​ണ് മ​രി​ച്ച​ത്. മൂ​ത്ത സ​ഹോ​ദ​ര​ന്‍ നി​സാ​മു​ദ്ദീ​നും ഒ​രു​വ​ര്‍​ഷം മു​മ്പ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. അ​ന്‍​വ​ര്‍ മ​റ്റൊ​രു സ​ഹോ​ദ​ര​നാ​ണ്.