ചെ​റു​കി​ട മി​ല്ലു​ട​മ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണമെന്ന്
Tuesday, January 28, 2020 1:29 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ചെ​റു​കി​ട മി​ല്ലു​ക​ളെ വ​ൻ​കി​ട വ്യ​വ​സാ​യി​ക​ളാ​യി പ​രി​ഗ​ണി​ക്കാ​തെ കാ​ർ​ഷി​കാ​നു​ബ​ന്ധ തൊ​ഴി​ലാ​യി പ​രി​ഗ​ണി​ച്ചു സാ​മൂ​ഹ്യ​ക്ഷേ​മ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്നു ചെ​റു​കി​ട റൈ​സ് ഫ്ലോ​ർ ആ​ൻ​ഡ് ഓ​യി​ൽ മി​ല്ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കാ​ഞ്ഞ​ങ്ങാ​ട് ടൗ​ൺ​ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​പി. ഫാ​റൂ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​എ​സ്. അ​ൻ​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എ​സ്. ശ്രീ​ലാ​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ.​എം. അ​ഷ്റ​ഫ്, രാ​ജ​പു​രം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ര​മേ​ശ​ൻ ക​ള്ളാ​ർ, സു​നി​ൽ​കു​മാ​ർ നീ​ലേ​ശ്വ​രം, സം​സ്ഥാ​ന ട്ര​ഷ​റ​ർ ജെ.​എ​സ്. ജ​യ​ച​ന്ദ്ര​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഷീ​ൻ ആ​ന്‍റ​ണി, ആ​ർ​ത​ർ സേ​വ്യ​ർ, എ​ൻ. അ​ശോ​ക്, കെ.​പി. മു​സ്ത​ഫ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ബാ​ബു​രാ​ജ് സ്വാ​ഗ​ത​വും ജി​ല്ലാ ട്ര​ഷ​റ​ർ കെ. ​ശൈ​ല​ജ ന​ന്ദി​യും പ​റ​ഞ്ഞു.