കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ലയിലെ വ​നി​താ ഹോ​സ്റ്റ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, January 28, 2020 1:29 AM IST
പെ​രി​യ: കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ർ​മി​ച്ച വ​നി​താ ഹോ​സ്റ്റ​ലിന്‍റെ ഉ​ദ്ഘാ​ട​ന​വും സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി മ​ന്ദി​രം, ര​ണ്ടു ഹോ​സ്റ്റ​ലു​ക​ൾ എ​ന്നി​വ​യു​ടെ ശി​ലാ​സ്ഥാ​പ​ന​വും വൈ​സ്ചാ​ൻ​സ​ല​ർ ഡോ. ​ജി. ഗോ​പ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. പ്രോ-​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. ജ​യ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ജി​സ്ട്രാ​ർ ഡോ. ​എ. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ഡോ. ​ബി.​ആ​ർ. പ്ര​സ​ന്ന​കു​മാ​ർ, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ. ​എം. മു​ര​ളീ​ധ​ര​ൻ ന​ന്പ്യാ​ർ, കേ​ന്ദ്ര പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വി. ​ജ​യ​രാ​ജ​ൻ, സ​ർ​വ​ക​ലാ​ശാ​ല ഡെ​പ്യൂ​ട്ടി ലൈ​ബ്രേ​റി​യ​ൻ ഡോ. ​പി. സെ​ന്തി​ൽ​കു​മ​ര​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ.​ജി. രാ​ജ​ഗോ​പാ​ൽ, സ്റ്റു​ഡ​ൻ​സ് വെ​ൽ​ഫ​യ​ർ ഡീ​ൻ ഡോ. ​എ. മാ​ണി​ക്യ​വേ​ലു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​തു​താ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത വ​നി​താ ഹോ​സ്റ്റ​ലി​ൽ നൂ​റു​പേ​ർ​ക്കു​ള്ള താ​മ​സ​സൗ​ക​ര്യം ല​ഭ്യ​മാ​കും. പു​തു​താ​യി നി​ർ​മി​ക്കു​ന്ന പു​രു​ഷ-​വ​നി​താ​ ഹോ​സ്റ്റു​ക​ളി​ൽ നൂ​റു​വീ​തം ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും താ​മ​സ​സൗ​ക​ര്യം ല​ഭി​ക്കും.
പു​തുതാ​യി നി​ർ​മി​ക്കു​ന്ന സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​ക്ക് 42,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണം ഉ​ണ്ടാ​യി​രി​ക്കും. ലൈ​ബ്ര​റി​യോ​ട​നു​ബ​ന്ധി​ച്ചു 250 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാ​വു​ന്ന ഓ​ഡി​റ്റോ​റി​യ​വും 25 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാ​വു​ന്ന കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളും ഉ​ണ്ടാ​യി​രി​ക്കും. ലൈ​ബ്ര​റി​യു​ടെ​യും ഹോ​സ്റ്റ​ലു​ക​ളു​ടെ​യും നി​ർ​മാണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം പൂ​ർ​ത്തി​യാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.