ശി​ൽ​പ്പ​ശാ​ല ആ​രം​ഭി​ച്ചു
Tuesday, January 28, 2020 1:29 AM IST
പെ​രി​യ: കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​രി​സ്ഥി​തി​ശാ​സ്ത്ര​ പ​ഠ​ന വി​ഭാ​ഗ​ത്തി​ന്‍റെ​യും പ​ണ്ഡി​റ്റ് മ​ദ​ൻ മോ​ഹ​ൻ മാ​ള​വ്യ മി​ഷ​ൻ ഓ​ണ്‍ ടീ​ച്ചേ​ഴ്സ് ആ​ന്‍​ഡ് ടീ​ച്ചിം​ഗി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്കാ​യി കാ​ലാ​വ​സ്ഥാ​ വ്യ​തി​യാ​നം എ​ന്ന വി​ഷ​യ​ത്തി​ൽ പ​ഞ്ച​ദി​ന ശി​ൽ​പ്പ​ശാ​ല ആ​രം​ഭി​ച്ചു. വൈ​സ് ചാ​ൻ​സല​ർ ഡോ. ​ജി. ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​സ്ഥി​തി​ശാ​സ്ത്ര പ​ഠ​ന​വി​ഭാ​ഗം മേ​ധാ​വി ഡോ. ​മു​ത്തു​കു​മാ​ർ മു​ത്തു​ച്ചാ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. അ​മൃ​ത് ജി. ​കു​മാ​ർ, പ്ര​ഫ. പ്ര​താ​പ​ച​ന്ദ്ര​ കു​റു​പ്പ്, പ്ര​ഫ. ഡി. ​ഗോ​വി​ന്ദ റാ​വു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​എ. മാ​ണി​ക്യ​വേ​ലു സ്വാ​ഗ​ത​വും ഡോ. ​അ​ൻ​പ​ഴ​കി ന​ന്ദി​യും പ​റ​ഞ്ഞു.