അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​ക്കെ​തി​രേ അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നെന്ന്
Tuesday, January 28, 2020 1:30 AM IST
തൃ​ക്ക​രി​പ്പൂ​ർ: പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ത്തി​യ അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​റെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് അ​ങ്ക​ണ​വാ​ടി വ​ർ​ക്കേ​ഴ്സ് ആ​ൻ​ഡ് ഹെ​ൽ​പ്പേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (സി​ഐ​ടി​യു) ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ​ദി​വ​സം അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ എം. ​പ​ത്മി​നി​യെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. ജി​ല്ല​യി​ൽ മി​ക​ച്ച അ​ങ്ക​ണ​വാ​ടി​യാ​യി ക​ഴി​ഞ്ഞ​വ​ർ​ഷം തെ​ര​ഞ്ഞെ​ടു​ത്ത​ത് എ​ടാ​ട്ടു​മ്മ​ൽ അ​ങ്ക​ണ​വാ​ടി​യെ​യാ​യി​രു​ന്നു.
മൂ​ന്നുത​വ​ണ അ​പേ​ക്ഷാ ഫോ​റം ന​ൽ​കി​യി​ട്ടും അ​പേ​ക്ഷ ന​ൽ​കാ​ൻ ത​യാ​റാ​വാ​തെ വേ​ണ്ട​ന്നു പ​റ​ഞ്ഞ​തു​മൂ​ലം ആ​നു​കൂ​ല്യം ന​ഷ്ട​പ്പെ​ട്ട​തി​ന് അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​റെ മോ​ശ​ക്കാ​രി​യാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പി.​കെ. ല​ക്ഷ​മി, എ​ൻ.​ടി. ല​ക്ഷ്മി, പി.​പി. വ​ന​ജ, എം. ​പ​ത്മി​നി, കെ.​വി. ഗ​ണേ​ശ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.