അ​ഴി​മ​തി​ക്കാ​രെ ജ​ന​ങ്ങ​ള്‍ പു​റ​ത്തു​കൊ​ണ്ടു​വ​ര​ണം: മു​ഖ്യ​മ​ന്ത്രി
Wednesday, January 29, 2020 12:47 AM IST
കാ​സ​ര്‍​ഗോ​ഡ്: സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലെ അ​ഴി​മ​തി​ക്കാ​രെ പു​റ​ത്തു​കൊ​ണ്ടു​വ​രാ​ന്‍ജ​ന​ങ്ങ​ള്‍ ത​ന്നെ ശ്ര​മി​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.
കേ​ര​ള എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​നാ​യി പു​തു​താ​യി നി​ര്‍​മി​ച്ച കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഴി​മ​തി ന​ട​ത്തു​ന്ന​വ​ര്‍​ക്കും അ​ല്ലാ​ത്ത​വ​ര്‍​ക്കും ഒ​രു​പോ​ലെ​യാ​ണ് സ​ര്‍​ക്കാ​ര്‍ ശ​മ്പ​ളം ന​ല്‍​കു​ന്ന​ത്. ഇ​ക്കാ​ര്യം ജ​ന​ങ്ങ​ളും ഓ​ര്‍​ക്കേ​ണ്ട​തു​ണ്ട്.
70 വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ക​ടു​ത്ത സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് രാ​ജ്യം ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തി​നി​ട​യി​ല്‍ കേ​ര​ള​ത്തെ ശ്വാ​സം​മു​ട്ടി​ച്ചു കൊ​ല്ലാ​നാ​ണ് കേ​ന്ദ്രം ശ്ര​മി​ക്കു​ന്ന​ത്. പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ ക​ഷ്ട​പ്പെ​ടു​ന്ന കേ​ര​ള​ത്തെ ഒ​രു കൈ ​ത​ന്നു സ​ഹാ​യി​ക്കാ​ന്‍ പോ​ലും കേ​ന്ദ്രം ത​യാ​റാ​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഇ. ​പ്രേം​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ഫീ​സി​നോ​ട​നു​ബ​ന്ധി​ച്ച ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​നം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ബാ​ല​കൃ​ഷ്ണ​നും ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം ടി.​സി. മാ​ത്തു​ക്കു​ട്ടി​യും നി​ര്‍​വ​ഹി​ച്ചു. ടി.​കെ. രാ​ജ​ന്‍, പി.​വി. രാ​ജേ​ന്ദ്ര​ന്‍, കെ. ​ഹ​രി​ദാ​സ്, സി. ​എ​ച്ച്. കു​ഞ്ഞ​മ്പു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കെ.​പി. ഗം​ഗാ​ധ​ര​ന്‍ സ്വാ​ഗ​ത​വും എം. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.