അത്യാവശ്യത്തിന് മാത്രം ഓടില്ല!
Wednesday, January 29, 2020 12:49 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​ട​ലാ​സി​ല്‍ മൂ​ന്ന് ആം​ബു​ല​ന്‍​സു​ക​ളു​ണ്ടെ​ങ്കി​ലും ഫ​ല​ത്തി​ല്‍ ഉ​പ​ക​രി​ക്കാ​തെ കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി. ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യ​ത്തി​നു കീ​ഴി​ല്‍ അ​നു​വ​ദി​ച്ചു​കി​ട്ടി​യ ഒ​രു ആം​ബു​ല​ന്‍​സ് മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ കൃ​ത്യ​മാ​യി ഓ​ടാ​വു​ന്ന അ​വ​സ്ഥ​യി​ലു​ള്ള​ത്. മ​റ്റു ര​ണ്ടെ​ണ്ണ​വും മാ​സ​ങ്ങ​ളാ​യി ക​ട്ട​പ്പു​റ​ത്താ​ണ്.
പാ​വ​പ്പെ​ട്ട രോ​ഗി​ക​ള്‍​ക്കു​പോ​ലും അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ സ്വ​കാ​ര്യവാ​ഹ​ന​ങ്ങ​ള്‍ വി​ളി​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യാ​ണ് ജി​ല്ലാ ആ​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ സ​ര്‍​ക്കാ​രാ​ശു​പ​ത്രി​യി​ലു​ള്ള​ത്. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് എം​പി ഫ​ണ്ടി​ല്‍ നി​ന്ന് അ​നു​വ​ദി​ച്ച മ​റ്റൊ​രു ആം​ബു​ല​ന്‍​സി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ഒ​രു​ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യി​രു​ന്നു.
ഇ​പ്പോ​ള്‍ അ​ത് 95,000 രൂ​പ​യ്ക്ക​ടു​ത്താ​യി നി​ജ​പ്പെ​ടു​ത്തി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​രാ​ജാ​റാം അ​റി​യി​ച്ചു. ഇ​നി ഒ​ന്നോ ര​ണ്ടോ ദി​വ​സ​ത്തി​ന​കം അ​റ്റ​കു​റ്റ​പ്പ​ണി തു​ട​ങ്ങി ഒ​രാ​ഴ്ച​യ്ക്ക​കം ഈ ​ആം​ബു​ല​ന്‍​സ് പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കാ​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ആ​ശു​പ​ത്രി​യി​ലെ മ​റ്റൊ​രു ആം​ബു​ല​ന്‍​സ് ഇ​നി വീ​ണ്ടും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നാ​വാ​ത്ത​വി​ധം പ​ഴ​ക്ക​മേ​റി​യ അ​വ​സ്ഥ​യി​ലാ​ണ്.
ഇ​ത് പൂ​ര്‍​ണ​മാ​യും ഒഴിവാക്കി പ​ക​രം പു​തി​യ വ​ണ്ടി അ​നു​വ​ദി​ച്ചു​കി​ട്ടി​യാ​ൽ മാ​ത്ര​മേ പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​കൂ. അ​ടു​ത്ത​മാ​സം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​ന്ന​തോ​ടെ ഇ​ക്കാ​ര്യ​ത്തി​ലും എ​ന്തെ​ങ്കി​ലും നീ​ക്കു​പോ​ക്കു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും.