ഇ​ന്ത്യ​യെ ഹി​ന്ദു​രാ​ഷ്ട്ര​മാ​ക്കാ​ൻ ബി​ജെ​പി ശ്ര​മം: സീ​താ​റാം യെ​ച്ചൂ​രി
Wednesday, January 29, 2020 12:49 AM IST
ചെ​റു​വ​ത്തൂ​ർ: ഇ​ന്ത്യ​യു​ടെ മ​ത​നി​ര​പേ​ക്ഷ​ത ത​ക​ര്‍​ത്തു ഭ​ര​ണ​ഘ​ട​ന ത​ന്നെ ഇ​ല്ലാ​താ​ക്കി ഹി​ന്ദു രാ​ഷ്ട്ര​മാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് മോ​ദി​യും അ​മി​ത്ഷാ​യും ന​ട​ത്തു​ന്ന​തെ​ന്ന് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. സി​പി​എം ഏ​രി​യാ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​വ​ത്തൂ​രി​ൽ ന​ട​ത്തി​യ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ര​ണ്ടാം ത​വ​ണ കേ​ന്ദ്ര​ഭ​ര​ണ​ത്തി​ല്‍ എ​ത്തി ഏ​ഴു മാ​സ​ത്തി​നു​ള്ളി​ല്‍ ഇ​ന്ത്യ​യി​ലെ മു​സ്‌​ലിം വി​ഭാ​ഗ​ത്തെ​യും ദ​ളി​ത്, ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളെ​യും ഇ​ന്ത്യ​യി​ല്‍ നി​ന്ന​ക​റ്റാ​നാ​യി​ട്ടു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്. മു​സ്‌​ലിം​ങ്ങ​ള്‍ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള സം​സ്ഥാ​ന​മാ​യ ജ​മ്മു കാ​ഷ്മീ​രി​ന്‍റെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ പ്ര​ത്യേ​ക​മാ​യ അ​വ​കാ​ശം എ​ടു​ത്തു​ക​ള​ഞ്ഞ​തുവ​ഴി ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​നു മേ​ല്‍ ആ​ധി​പ​ത്യം സ്ഥാ​പി​ക്കു​ക​യാ​ണ്. ഇ​പ്പോ​ള്‍ പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി അ​ടി​ച്ചേ​ല്‍​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​തി​നെ​തി​രേ രാ​ജ്യ​ത്തി​ലെ ജ​ന​ങ്ങ​ള്‍ ദേ​ശീ​യ​പ​താ​ക​യേ​ന്തി ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ചു തെ​രു​വു​ക​ളി​ല്‍ സ​മ​രമു​ന്നേ​റ്റം ന​ട​ത്തു​ക​യാ​ണ്. റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച മ​നു​ഷ്യ​ശൃം​ഖ​ല​യി​ല്‍ 70 ല​ക്ഷം പേ​രാ​ണ് ക​ണ്ണി​ക​ളാ​യതെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
പി. ​ജ​നാ​ര്‍​ദ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ കെ.​പി. സ​തീ​ഷ്ച​ന്ദ്ര​ന്‍, എം. ​രാ​ജ​ഗോ​പാ​ല​ന്‍ എ​എ​ല്‍​എ, വി.​പി.​പി. മു​സ്ത​ഫ, ടി.​വി. ഗോ​വി​ന്ദ​ന്‍, കെ.​പി. വ​ത്സ​ന്‍, കെ. ​സു​ധാ​ക​ര​ന്‍, എം.​വി. കോ​മ​ന്‍ ന​മ്പ്യാ​ര്‍, എം. ​ശാ​ന്ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.