മു​ന​യം​കു​ന്ന്-​കോ​ലു​വ​ള്ളി റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, February 17, 2020 1:19 AM IST
ചി​റ്റാ​രി​ക്കാ​ൽ: ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ മു​ന​യം​കു​ന്ന്-​കോ​ലു​വ​ള്ളി റോ​ഡി​ന്‍റെ ടാ​റിം​ഗ് പൂ​ർ​ത്തി​ക​രി​ച്ച ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോം ​നി​ർ​വ​ഹി​ച്ചു. 15 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് 600 മീ​റ്റ​ർ റോ​ഡാ​ണ് ടാ​റിം​ഗ് ന​ട​ത്തി​യ​ത്.
2019 ൽ ​പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത ഈ ​റോ​ഡി​ന് ആ​വ​ർ​ഷം ത​ന്നെ തു​ക അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് പ​ന്ത​മ്മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മ​റി​യാ​മ്മ ചാ​ക്കോ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടോ​മി പു​തു​പ്പ​ള്ളി​യേ​ൽ, ഷേ​ർ​ളി ചീ​ങ്ക​ല്ലേ​ൽ, ലി​ൻ​സി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ ത​യ്യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.