ഭെ​ൽ ഇ​എം​എ​ൽ: മാ​ർ​ച്ച് ഏ​ഴി​ന് എം​എ​ൽ​എ​യു​ടെ സ​ത്യ​ഗ്ര​ഹം
Tuesday, February 18, 2020 1:16 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ ഏ​ക പൊ​തു​മേ​ഖ​ലാ വ്യ​വ​സാ​യ സ്ഥാ​പ​ന​മാ​യ ഭെ​ൽ ഇ​എം​എ​ൽ ക​മ്പ​നി​യേ​യും ജീ​വ​ന​ക്കാ​രേ​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ മാ​ർ​ച്ച് ഏ​ഴി​ന് സ​ത്യ​ഗ്ര​ഹ​സ​മ​രം ന​ട​ത്തും. 14 മാ​സ​മാ​യി ശ​മ്പ​ളം ല​ഭി​ക്കാ​ത്ത ജീ​വ​ന​ക്കാ​ർ ന​ട​ത്തു​ന്ന അ​തി​ജീ​വ​ന പോ​രാ​ട്ട​ങ്ങ​ൾ​ക്കു ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ കാ​സ​ർ​ഗോ​ഡ് ഒ​പ്പ് മ​ര​ച്ചു​വ​ട്ടി​ലാ​ണ് സ​മ​രം. മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​മാ​ണ് സ​മ​ര​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. വ​ർ​ഷ​ത്തി​ൽ അ​ഞ്ച് കോ​ടി രൂ​പ വ​രെ ലാ​ഭ​മു​ണ്ടാ​ക്കി​യി​രു​ന്ന സ്ഥാ​പ​നം ത​ക​ർ​ച്ച​യി​ലാ​ണ്. കേ​ന്ദ്ര-കേ​ര​ള സം​യു​ക്ത പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഭെ​ൽ ഇ​എം​എ​ൽ നാ​ഥ​നി​ല്ലാ​തെ ന​ശി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി. നി​വേ​ദ​ന​ങ്ങ​ൾ നി​ര​വ​ധി​ന​ൽ​കു​ക​യും നി​യ​മ​സ​ഭ​യി​ല​ട​ക്കം വി​ഷ​യം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തി​ട്ടും സ​ർ​ക്കാ​രു​ക​ളു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ളും തീ​രു​മാ​ന​ങ്ങ​ളും ന​ട​പ്പി​ലാ​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്ഥ​ലം എം​എ​ൽ​എ​യു​ടെ സ​ത്യ​ഗ്ര​ഹ സ​മ​ര​മെ​ന്ന് ലീ​ഗ് ജി​ല്ലാ പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗം വി​ശ​ദീ​ക​രി​ച്ചു.
പ്ര​സി​ഡ​ന്‍റ് ടി.​ഇ. അ​ബ്ദു​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ണ്ട് എം.​സി. മാ​യി​ൻ​ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ​തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​അ​ബ്ദു​ൾ റ​ഹ്മാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. സം​സ്ഥാ​ന ട്ര​ഷ​റ​ർ സി.​ടി. അ​ഹ​മ്മ​ദ​ലി, സെ​ക്ര​ട്ട​റി അ​ബ്ദു​ൾ റ​ഹ്മാ​ൻ ക​ല്ലാ​യി, എം.​സി. ഖ​മ​റു​ദ്ദീ​ൻ എം​എ​ൽ​എ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ക​ല്ല​ട്ര മാ​ഹി​ൻ ഹാ​ജി, എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ, എം.​എ​സ്. മു​ഹ​മ്മ​ദ് കു​ഞ്ഞി, വി.​കെ.​പി. ഹ​മീ​ദ​ലി, കെ. ​മു​ഹ​മ്മ​ദ്കു​ഞ്ഞി, വി.​പി. അ​ബ്ദു​ൾ ഖാ​ദ​ർ , അ​സീ​സ് മ​രി​ക്കെ, പി.​എം. മു​നീ​ർ ഹാ​ജി, മൂ​സ ബി. ​ചെ​ർ​ക്ക​ള, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.