ഓ​ടു​ന്ന വാ​നി​ന് തീ​പി​ടി​ച്ചു
Wednesday, February 19, 2020 1:37 AM IST
കാ​ഞ്ഞ​ങ്ങാ​ട് : ഓ​ടു​ന്ന വാ​ഹ​ന​ത്തി​നു തീ ​പ​ട​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്നോ​ടെ കോ​ട്ട​ച്ചേ​രി​യി​ലാ യി ​രു ന്നു ​സം​ഭ​വം.​കാ​സ​ർ​ഗോ​ഡ് ഭാ​ഗ​ത്തു നി​ന്നും ക​രി​വെ​ള്ളൂ​രി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന സു​മേ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഹ​നം കോ​ട്ട​ച്ചേ​രി​യി​ലെ​ത്താ​റാ​യ​പ്പോ​ഴാ​ണ് പൊ​ടു​ന്ന​നെ ബാ​റ്റ​റി​യു​ടെ ഭാ​ഗ​ത്തു നി​ന്നും തീ​യും പു​ക​യും ഉ​യ​രു​ന്ന​തു ക​ണ്ട​ത്. ഉ​ട​ന്‍ വാ​ഹ​നം റോ​ഡ​രി​കി​ലേ​ക്ക് ഒ​തു​ക്കി​യി​ട്ട് യു​വാ​വ് പു​റ​ത്തേ​ക്കി​റ​ങ്ങി. അ​പ്പോ​ഴേ​ക്കും വാ​ഹ​ന​മാ​കെ പു​ക കൊ​ണ്ടു മൂ​ടി. സ​മീ​പ​ത്തെ സ്ഥാ​പ​ന​ത്തി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നും ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​രും ചേ​ര്‍​ന്നു തീ​യ​ണ​ക്കാ​ന്‍ ശ്ര​മി​ച്ചു. ഇ​തി​നി​ടെ ഓ​ട്ടോ ഡ്രൈ​വ​ര്‍ ബാ​റ്റ​റി​യി​ലേ​ക്കു​ള്ള വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ചു. ഇ​വ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍ മൂ​ലം വ​ന്‍ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. പെ​ട്ടെ​ന്ന് തീ​യ​ണ​ച്ചി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ സ​മീ​പ​ത്തെ ക​ട​യി​ലേ​ക്കും തീ ​പ​ട​രു​മാ​യി​രു​ന്നു. ഇ​തി​നി​ടെ നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് അ​ഗ്‌​നി​രക്ഷാസേ​ന​യും പോ​ലീസും സ്ഥ​ല​ത്തെ​ത്തി.