മ​ത​സൗ​ഹാ​ർ​ദം ഊ​ട്ടി​യു​റ​പ്പി​ച്ച് ആ​റാ​ട്ടു​ത്സ​വ​ത്തി​ന്‍റെ കൊ​ടി​യേ​റ്റം
Wednesday, February 19, 2020 1:39 AM IST
രാ​ജ​പു​രം: മ​ത​സൗ​ഹാ​ർ​ദം ഊ​ട്ടി​യു​റ​പ്പി​ച്ച് അ​ട്ടേ​ങ്ങാ​നം ബേ​ളൂ​ർ മ​ഹാ​ശി​വ​ക്ഷേ​ത്ര​ത്തി​ൽ ശി​വ​രാ​ത്രി ആ​റാ​ട്ട് ഉ​ത്സ​വ​ത്തി​ന്‍റെ കൊ​ടി​യേ​റ്റം. ശി​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ന് ക്ഷേ​ത്രേ​ശ​ൻ സ​ത്യ​നാ​രാ​യ​ണ മ​ധു​ര​മ്പാ​ടി കൊ​ടി​യേ​റ്റി. കൊ​ടി​യേ​റ്റ് ച​ട​ങ്ങി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ നാ​യി​ക്ക​യം സെ​ന്‍റ് ജൂ​ഡ്സ് പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു വ​ലി​യ​പ​റ​മ്പി​ൽ, അ​ട്ടേ​ങ്ങാ​നം ജീ​ലാ​നി ജു​മാ മ​സ്ജി​ദി​ലെ ഉ​സ്താ​ദ് ഹം​സ ക​മാ​ലി, കൂ​ടാ​ത് മ​സ്ജി​ദി​ലെ​യും പ​ള്ളി​യി​ലെ​യും ഭാ​ര​വാ​ഹി​ക​ൾ കൂ​ടി എ​ത്തി​യ​പ്പോ​ൾ ക്ഷേ​ത്ര​മു​റ്റം മ​ത​സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ വേ​ദി​യാ​യി. ശി​വ​രാ​ത്രി ആ​റാ​ട്ട് മ​ഹോ​ത്സ​വം 22 ന് ​സ​മാ​പി​ക്കും.

പാ​റ​പ്പ​ള്ളി മ​ഖാം ഉ​റൂ​സി​ന് നാ​ളെ തു​ട​ക്കം

കാ​ഞ്ഞ​ങ്ങാ​ട്: പാ​റ​പ്പ​ള്ളി മ​ഖാം ഉ​റൂ​സി​ന് നാ​ളെ രാ​വി​ലെ 10ന് ​ജ​മാ​അ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​എ​ച്ച്.​അ​ബ്ദു​ൾ ഖാ​ദ​ർ ഹാ​ജി പ​താ​ക ഉ​യ​ർ​ത്തും.​രാ​ത്രി ഏ​ഴി​ന് സ​യ്യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ ഉ​റൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് മ​ത​പ്ര​ഭാ​ഷ​ണം. 23 ന് ​ഉ​ച്ച​യ്ക്ക് 2.30ന് ​സാം​സ്കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.​കെ.​കു​ഞ്ഞി​രാ​മ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. സ​മാ​പ​ന​സ​മ്മേ​ള​നം സം​യു​ക്ത ജ​മാ​അ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മെ​ട്രോ മു​ഹ​മ്മ​ദ് ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യും.