11 കെ​വി സ​ബ് സ്റ്റേ​ഷ​നി​ല്‍ എ​ലി ക​യ​റി; വൈ​ദ്യു​തി മു​ട​ങ്ങി
Wednesday, February 19, 2020 1:39 AM IST
കാ​സ​ര്‍​ഗോ​ഡ്: വി​ദ്യാ​ന​ഗ​ര്‍ 11 കെ​വി സ​ബ് സ്‌​റ്റേ​ഷ​നി​ലെ ഇ​ന്‍​ക​മിം​ഗ് പാ​ന​ല്‍ എ​ലി ക​യ​റി​യ​തി​നെ ത്തു​ട​ര്‍​ന്ന് ക​ത്തി ന​ശി​ച്ച​തോ​ടെ വി​ദ്യാ​ന​ഗ​ര്‍ മു​ത​ല്‍ ചെ​ര്‍​ക്ക​ള വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ പ​ലേ​ട​ത്തും മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി മു​ട​ങ്ങി. ഇ​ന്‍​ക​മിം​ഗ് പാ​ന​ലി​ന​ക​ത്തെ ഫ​സ്റ്റ് ബാ​റി​ലൂ​ടെ എ​ലി സ​ഞ്ച​രി​ച്ച​തു​മൂ​ലം ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് ഉ​ണ്ടാ​യ​താ​ണ് പാ​ന​ല്‍ ക​ത്തി​ന​ശി​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്. നേ​ര​ത്തേ വൈ​ദ്യു​തി ഇ​ല്ലാ​ത്ത ഏ​തെ​ങ്കി​ലും നേ​ര​ത്ത് എ​ലി അ​ക​ത്ത് ക​യ​റി​പ്പ​റ്റി​യി​രി​ക്കാ​മെ​ന്നാ​ണ് നി​ഗ​മ​നം.