വീ​ട് ത​ക​ർ​ന്നു​വീ​ണു; വീ​ട്ടുകാ​ർ ര​ക്ഷ​പ്പെ​ട്ടു
Thursday, February 20, 2020 1:36 AM IST
രാ​ജ​പു​രം: അ​പ്ര​തീ​ക്ഷി​ത​മാ​യി വീ​ടു ത​ക​ർ​ന്നു​വീ​ണു. പെ​രു​ങ്ക​യ ക​ല്യാ​വി​ലെ രു​ഗ്‌​മി​ണി ബാ​ല​കൃ​ഷ്ണ​ന്‍റെ വീ​ടാ​ണു ത​ക​ർ​ന്ന​ത്. സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന രു​ഗ്‌​മി​ണി ശ​ബ്ദം കേ​ട്ട് പു​റ​ത്തേ​ക്കോ​ടി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വ് ബാ​ല​കൃ​ഷ്ണ​നും ഈ ​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന രു​ഗ്‌​മി​ണി​യു​ടെ സ​ഹോ​ദ​രി ത​മ്പാ​യി​യും ജോ​ലി​ക്ക് പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഇ​വ​ർ​ക്ക് വീ​ട് പാ​സാ​യി​ട്ടു​ണ്ടെ​ങ്കി​ലും റേ​ഷ​ൻ​കാ​ർ​ഡ് ഇ​ല്ലാ​ത്ത​തി​നാ​ൽ അ​പേ​ക്ഷ കൊ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.
എ​ന്നാ​ൽ ഇ​പ്പോ​ൾ റേ​ഷ​ൻ കാ​ർ​ഡ് കി​ട്ടി​യ​തി​നു​ശേ​ഷം പു​തി​യ റേ​ഷ​ൻ കാ​ർ​ഡ് പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള ലി​സ്റ്റി​ൽ വ​രാ​ത്ത​തി​നാ​ൽ കൊ​ടു​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും ഇ​തു​പോ​ലെ നി​ര​വ​ധി​യാ​ളു​ക​ൾ പ​ഞ്ചാ​യ​ത്തി​ലു​ണ്ടെ​ന്നും ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു. ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ൻ, വാ​ർ​ഡ് മെം​ബ​ർ പി.​ഗീ​ത, സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ടി. ​സു​രേ​ഷ് എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.