മ​ദ്യ​വി​ൽ​പ്പ​ന: ഓ​ട്ടോ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍
Friday, February 21, 2020 2:59 AM IST
ബ​ദി​യ​ഡു​ക്ക: ബ​ദി​യ​ഡു​ക്ക ടൗ​ണി​ല്‍ സ​മാ​ന്ത​ര മ​ദ്യ​വി​ല്‍​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​ര്‍ 10 ലി​റ്റ​ര്‍ മ​ദ്യ​വു​മാ​യി അ​റ​സ്റ്റി​ല്‍. ബ​ദി​യ​ഡു​ക്ക പോലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ സു​മി​ത്ര നി​ല​യ​ത്തി​ലെ കെ. ​അ​നി​ല്‍ കു​മാ​ര്‍ (38)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ല്‍ ആ​വ​ശ്യ​ക്കാ​രെ ക​ണ്ടെ​ത്തി ത​ന്‍റെ ഓ​ട്ടോ​യി​ല്‍ മ​ദ്യം സ്ഥ​ല​ത്ത് എ​ത്തി​ക്കു​ക​യെ​ന്ന​താ​ണ് ഇ​യാ​ളു​ടെ പ​തി​വു​രീ​തി​യെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. നി​ര​ന്ത​ര​മാ​യ പ​രാ​തി​യെ തു​ട​ര്‍​ന്ന് ബ​ദി​യ​ഡു​ക്ക എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ സി.​കെ.​വി. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ല്‍ ബ​ദി​യ​ഡു​ക്ക ടൗ​ണി​ല്‍ നി​ന്ന് ഓ​ട്ടോ​യു​മാ​യി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച അ​നി​ലി​നെ കി​ലോ​മീ​റ്റ​റു​ക​ള്‍ പി​ന്‍​തു​ട​ര്‍​ന്ന് പെ​ര​ഡാ​ല-​ക​ന്യ​പ്പാ​ടി റോ​ഡി​ലെ ത​ല​പ്പ​നാ​ജെ​യി​ല്‍ വ​ച്ച് ത​ട​ഞ്ഞു​നി​ര്‍​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും ഓ​ട്ടോ​റി​ക്ഷ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു. സം​ഘ​ത്തി​ല്‍ സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ജ​നാ​ര്‍​ദ​ന​ന്‍, പ്ര​ഭാ​ക​ര​ന്‍, അ​നി​ല്‍, ഡ്രൈ​വ​ര്‍ വി​ജ​യ​ൻ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.