ഒ​ട​യം​ചാ​ൽ-​ഭീ​മ​ന​ടി റോ​ഡ് ‌‌ വി​ക​സ​നം യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്നു
Saturday, February 22, 2020 1:13 AM IST
രാ​ജ​പു​രം: ഒ​ട​യം​ചാ​ൽ-​ഭീ​മ​ന​ടി റോ​ഡ് വി​ക​സ​നം യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്നു. ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന​ത്തി​ന് വി​പു​ല​മാ​യ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു. പ്ര​വൃ​​ത്തി ഉ​ദ്ഘാ​ട​നം ഒ​ട​യം​ചാ​ലി​ൽ 27 ന് ​വൈ​കു​ന്നേ​രം 4.30ന് ​പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കും.

ഒ​ട​യം​ചാ​ൽ മു​ത​ൽ ഇ​ട​ത്തോ​ട് വ​രെ​യും വെ​ള്ള​രി​ക്കു​ണ്ട് മു​ത​ൽ ഭീ​മ​ന​ടി വ​രെ​യും ര​ണ്ട് ഭാ​ഗ​മാ​യാ​ണ് മെ​ക്കാ​ഡം ടാ​ർ ചെ​യ്യു​ന്ന​ത്. ര​ണ്ടു പ്ര​വൃ​ത്തി​യും കൂ​ടി 12 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ 5.5 മീ​റ്റ​ർ വീ​തി​യി​ലാ​ണ് റോ​ഡ് അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്തു​ന്ന​ത്. ഇ​തി​നാ​യി 21 കോ​ടി​രൂ​പ​യാ​ണ് സ​ർ​ക്കാ​ർ വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.

ഡ്രെയിനേ​ജും ഒ​ട​യം​ചാ​ൽ മു​ത്ത​പ്പ​ൻ മ​ടപ്പു​ര ഉ​ൾ​പ്പെ​ടെ പ​ത്തി​ല​ധി​കം ക​ലു​ങ്കു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഡി​പി​ആ​ർ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ട​ത്തോ​ട് മു​ത​ൽ വെ​ള്ള​രി​ക്കു​ണ്ട് വ​രെ​യു​ള്ള പ​ത്തു കി​ലോ​മീ​റ്റ​ർ ഭാ​ഗം നി​ല​വി​ൽ മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ന്നു​ക​ഴി​ഞ്ഞു.

പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ മ​ല​യോ​ര​ത്തു നി​ന്ന് താ​ലൂ​ക്ക് ആ​സ്ഥാ​ന​ത്തേ​ക്കു​ള്ള യാ​ത്ര സു​ഗ​മ​മാ​കും. സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. ത​ങ്ക​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ എ.​സി. മാ​ത്യു, കെ. ​ഭൂ​പേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി. ​ദാ​മോ​ദ​ര​ന്‍, ടി. ​ബാ​ബു, പ​ഞ്ചാ​യ​ത്തം​ഗം സു​മി​ത്ര രാ​മ​ന്‍, മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ പേ​ഴ്‌​സ​ണ​ല്‍ അ​സി​സ്റ്റ​ന്‍റ് കെ. ​പ​ത്മ​നാ​ഭ​ന്‍, പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം അ​സി. എ​ക്‌​സി. എ​ന്‍​ജി​നി​യ​ര്‍ പി. ​പ്ര​കാ​ശ​ന്‍, എം.​വി. കൃ​ഷ്ണ​ന്‍, എം. ​കു​മാ​ര​ന്‍, ടി. ​കോ​ര​ന്‍, കെ.​എ​സ്. കു​ര്യാ​ക്കോ​സ്, ബാ​ല​കൃ​ഷ്ണ​ന്‍ ച​ക്കി​ട്ട​ടു​ക്കം. കെ.​ജെ. സ​ണ്ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ ചെ​യ​ർ​മാ​നാ​യും പി. ​രാ​ജ​ൻ ക​ൺ​വീ​ന​റാ​യും 101 അം​ഗ ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു.