ക​രാ​റു​കാ​രു​ടെ കു​ടി​ശി​ക; ധ​ന​മ​ന്ത്രി ഉ​റ​പ്പ് ലം​ഘി​ച്ചെ​ന്ന് കെ​ജി​സി​എ​ഫ്
Saturday, February 22, 2020 1:16 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ചെ​റു​കി​ട ക​രാ​റു​കാ​ർ​ക്കു ന​ൽ​കാ​നു​ള്ള ബി​ൽ കു​ടി​ശി​ക ഒ​രാ​ഴ്ച​യ്ക്ക​കം കൊ​ടു​ത്തു​തീ​ർ​ക്കു​മെ​ന്ന ഉ​റ​പ്പ് ധ​ന​മ​ന്ത്രി ലം​ഘി​ച്ചി​രി​ക്ക​യാ​ണെ​ന്ന് കേ​ര​ള ഗ​വ. കോ​ൺ​ട്രാ​ക്ടേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. ജി​ല്ല​യി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 400 കോ​ടി​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് 100 കോ​ടി​യു​മാ​ണ് ക​രാ​റു​കാ​ർ​ക്ക് ന​ൽ​കാ​നു​ള്ള​ത്. ​പ്ര​സ്തു​ത തു​ക ഒ​രാ​ഴ്ചയ്ക്ക​കം ന​ൽ​കു​മെ​ന്നാ​ണ് ധ​ന​മ​ന്ത്രി ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നി​ടെ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞ​ത്. ബി​ഡി​എ​സ് മു​ഖേ​ന ബാ​ങ്കി​ൽ നി​ന്ന് തു​ക ന​ൽ​കു​മെ​ന്നാ​ണു മ​ന്ത്രി പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഇ​തുസം​ബ​ന്ധി​ച്ച് ഒ​രു നി​ർ​ദേ​ശ​വും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​ഷാ​ഫി ഷാ​ജി, സെ​ക്ര​ട്ട​റി എ.​വി. ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.