അ​പ​ക​ടം ത​ല​യ്ക്കു മീ​തെ!
Monday, February 24, 2020 1:09 AM IST
ബ​ദി​യ​ഡു​ക്ക: നീ​ർ​ച്ചാ​ൽ ടൗ​ണി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള ഉ​ണ​ങ്ങി​യ മ​രം മു​റി​ച്ചു​നീ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. താ​ഴെ നീ​ർ​ച്ചാ​ൽ കു​മ്പ​ള റോ​ഡ് വ​ക്കി​ലു​ള്ള മാ​വി​ൻ മ​ര​മാ​ണ് ഉ​ണ​ങ്ങി അ​പ​ക​ടം വി​ളി​ച്ചോ​തു​ന്ന​ത്. മ​ര​ക്കൊ​മ്പി​നോ​ടു ചേ​ർ​ന്നാ​ണ് വൈ​ദ്യു​തി ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന​ത്.
ഇ​തും കൂ​ടു​ത​ൽ ഭീ​തി ഉ​യ​ർ​ത്തു​ക​യാ​ണ്. ത​ണ​ലി​ന് വേ​ണ്ടി ബ​സു​ക​ൾ ഉ​ള്‍​പ്പെ​ടെ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് ഈ ​മ​ര​ച്ചു​വ​ട്ടി​ലാ​ണ്. റോ​ഡി​ൽ ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും വ​ഴി​യാ​ത്ര​ക്കാ​രും ക​ട​ന്നു പോ​കു​ന്പോ​ഴും ഉ​ണ​ങ്ങി​യ മ​രം നി​ലം പൊ​ത്തു​മോ എ​ന്നു കാ​തോ​ർ​ത്ത് നി​ൽ​ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണ് നാ​ട്ടു​കാ​ർ.
100 വ​ർ​ഷ​ത്തി​ലേ​റെ പ്രാ​യ​മു​ള്ള മാ​വ് ചു​റ്റും ചെ​ങ്ക​ല്ല് കൊ​ണ്ടു കെ​ട്ടി​ ഇ​രി​പ്പി​ട​മാ​ക്കിയാണ് ജ​ന​ങ്ങ​ൾ സം​ര​ക്ഷി​ച്ചു​വ​രുന്ന​ത്.