പ്ര​ദീ​പ്കു​മാ​ര്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക്
Tuesday, February 25, 2020 1:13 AM IST
കാ​സ​ര്‍​ഗോ​ഡ്: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി കെ​എ​സ്‌​യു മു​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ് കു​മാ​ര്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പാ​യി. ഇ​ന്നു ന​ട​ക്കാ​നി​രി​ക്കു​ന്ന സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ല്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് പ്ര​ദീ​പി​ന്‍റെ പ​ത്രി​ക മാ​ത്ര​മാ​ണ് സ്വീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്.
മ​നാ​ഫ് നു​ള്ളി​പ്പാ​ടി​യും പ​ത്രി​ക ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പ്രാ​യ​പ​രി​ധി തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ പ​ത്രി​ക ത​ള്ളി​പ്പോ​വു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ഴി​വാ​യി. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം 27 ന് ​ന​ട​ക്കും.
കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി​രി​ക്കേ എ​സ്എ​ഫ്‌​ഐ​യു​ടെ കോ​ട്ട​ക​ളാ​യി അ​റി​യ​പ്പെ​ട്ട കോ​ള​ജു​ക​ളി​ല്‍ പോ​ലും യൂ​ണി​റ്റു​ക​ള്‍ തു​ട​ങ്ങു​ന്ന​തി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ലും പ്ര​ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.
ഈ ​കാ​ല​യ​ള​വി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് മ​ഡി​യ​ന്‍ കൂ​ലോം ക്ഷേ​ത്ര​ത്തി​ലെ ക​ല​ശോ​ത്സ​വ ഘോ​ഷ​യാ​ത്ര​യി​ല്‍ ആ​ചാ​ര​സ്ഥാ​നി​ക​നാ​യി പ​ങ്കെ​ടു​ക്കു​മ്പോ​ള്‍ ഡി​വൈ​എ​ഫ്‌​ഐ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.
പൂ​ര​ക്ക​ളി ക​ലാ​കാ​ര​നാ​യും ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്. ഇ​രി​യ പ​റ​ക്ക​ളാ​യി സ്വ​ദേ​ശി​യാ​യ പ്ര​ദീ​പ് ക​ല്യോ​ട്ട് ന​ട​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ​മ​ര​പ​രി​പാ​ടി​ക​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു.