അ​ക്കാ​ദ​മി​ക ​രം​ഗ​ത്ത് പ​ര​സ്പ​ര​സ​ഹ​ക​ര​ണം അ​നി​വാ​ര്യം: പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ
Tuesday, February 25, 2020 1:13 AM IST
കാ​സ​ർ​ഗോ​ഡ്: അ​ക്കാ​ദ​മി​ക രം​ഗ​ത്തെ പ​ര​സ്പ​രസ​ഹ​ക​ര​ണം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ. കാ​സ​ർ​ഗോ​ഡ് ഗ​വ. കോ​ള​ജി​ലെ അ​റ​ബി ഗ​വേ​ഷ​ണ​കേ​ന്ദ്രം ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ദ്വി​ദി​ന അ​ന്താ​രാ​ഷ്ട്ര അ​റ​ബി​ക് കോ​ൺ​ഫ​റ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഗ​വേ​ഷ​ണ പ​ഠ​ന​ങ്ങ​ൾ കൂ​ടു​ത​ൽ സ​ക്രി​യ​മാ​ക​ണം. സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മു​ള്ള പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി അ​ക്കാ​ദ​മി​ക സ​ഹ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ലൂ​ടെ അ​റ​ബി ഭാ​ഷാ​ പ​ഠ​നരം​ഗ​ത്ത് വ​ലി​യ പു​രോ​ഗ​തി നേ​ടാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ഡോ. ​ഹ​രി കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​എ​ഇ​യി​ലെ ക​വി​യും മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​നു​മാ​യ ഖാ​ലി​ദ് അ​ൽ ദ​ൻ​ഹാ​നി, ബാ​ല​സാ​ഹി​ത്യ​കാ​രി ഹ​യാ​ത് അ​ൽ ഹ​മ്മാ​ദി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. സി​ൻ​ഡി​ക്ക​റ്റ് അം​ഗം എം.​സി. രാ​ജു, സെ​ന​റ്റ് അം​ഗം കെ. ​വി​ജ​യ​ൻ, ബി.​എ​ച്ച്. അ​ബ്ദു​ൾ ഖാ​ദ​ർ, എ.​കെ. അ​ഭി​ജി​ത്ത്, കെ. ​ഫാ​ത്തി​മ​ത്ത് ആ​രി​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​റ​ബി വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി.​എം. മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​പി.​കെ. സു​ഹൈ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.