യു​വ​ജ​ന ക​മ്മീ​ഷ​ന്‍ അ​ദാ​ല​ത്ത്: 11 പ​രാ​തി​ക​​ൾ‍ തീ​ര്‍​പ്പാ​ക്കി
Tuesday, February 25, 2020 1:13 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ന്‍ ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ത്തി​യ ജി​ല്ലാ​ത​ല അ​ദാ​ല​ത്തി​ല്‍ 11 പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി. ആ​കെ 20 പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. ഇ​തി​ല്‍ ഒ​ന്‍​പ​ത് പ​രാ​തി​ക​ള്‍ അ​ടു​ത്ത അ​ദാ​ല​ത്തി​ല്‍ വീ​ണ്ടും പ​രി​ഗ​ണി​ക്കും.
പു​തു​താ​യി ര​ണ്ട് പ​രാ​തി​ക​ള്‍ കൂ​ടി ല​ഭി​ച്ചു. ജി​ല്ല​യി​ലെ 89 വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ മ​ല​യാ​ളം പ​ഠി​പ്പി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യി​ല്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നോ​ട് ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടു​ണ്ട്. പി​എ​സ്‌​സി ഒ​ഴി​വു​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് നി​ര്‍​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്.
തൊ​ഴി​ല്‍സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പി​രി​ച്ചു​വി​ട്ട മാ​വു​ങ്കാ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ര​ണ്ട് ന​ഴ്‌​സിം​ഗ് ജീ​വ​ന​ക്കാ​ര്‍​ക്ക് നി​യ​മ​പ്ര​കാ​രം അ​ര്‍​ഹ​മാ​യ തു​ക ന​ൽ​കാ​ന്‍ ത​യാ​റാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​ദാ​ല​ത്തി​ല്‍ അ​റി​യി​ച്ചു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തൊ​ഴി​ല്‍സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു യു​വ​ജ​ന ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു.
മ​ല​പ്പു​റ​ത്തെ ഹോ​സ്റ്റ​ലി​ല്‍ വ​ച്ച് മ​ര​ണ​പ്പെ​ട്ട പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യാ​യ സാ​ഹീ​റി​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സാ​ഹീ​റി​ന്‍റെ അ​മ്മ ന​ൽ​കി​യ പ​രാ​തി​യി​ല്‍ സാ​ഹ​ച​ര്യം പ​രി​ശോ​ധി​ച്ചു തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി. യു​വ​ജ​ന ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ചി​ന്ത ജെ​റോം അ​ദാ​ല​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​വ​ജ​ന ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി ടി.​കെ. ജ​യ​ശ്രീ, എ​സ്ഒ സി.​ഡി. മ​നോ​ജ് എ​ന്നി​വ​ര്‍ അ​ദാ​ല​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

വ്യാ​ജ തൊ​ഴി​ല്‍
റി​ക്രൂ​ട്ടിം​ഗ്
ഏ​ജ​ന്‍​സി​ക​ള്‍
വ്യാ​പ​ക​മാ​കു​ന്നു

വി​ദേ​ശ​ത്ത് തൊ​ഴി​ല്‍ വാ​ഗ്ദാ​നം ചെ​യ്ത് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന വ്യാ​ജ തൊ​ഴി​ല്‍ റി​ക്രൂ​ട്ടിം​ഗ് ഏ​ജ​ന്‍​സി​ക​ള്‍ സം​സ്ഥാ​ന​ത്ത് സ​ജീ​വ​മാ​ണെ​ന്നും അ​തി​നാ​ല്‍ യു​വ​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ചി​ന്ത ജെ​റോം പ​റ​ഞ്ഞു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ത്തി​യ യു​വ​ജ​ന ക​മ്മീ​ഷ​ന്‍ ജി​ല്ലാ​ത​ല അ​ദാ​ല​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി 30 ഓ​ളം പ​രാ​തി​ക​ള്‍ വ്യാ​ജ തൊ​ഴി​ല്‍ റി​ക്രൂ​ട്ട്മെ​ന്‍റ് ഏ​ജ​ന്‍​സി​ക​ളു​ടെ ത​ട്ടി​പ്പി​നെ​തി​രേ യു​വ​ജ​ന ക​മ്മീ​ഷ​നി​ല്‍ ല​ഭി​ച്ചി​ട്ടു​ണ്ട്.
യു​വ​ജ​ന ക​മ്മീ​ഷ​ന്‍ ഇ​ട​പെ​ട്ട പ​രാ​തി​ക​ളി​ല്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് ന​ഷ്ട​മാ​യ പ​ണം ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടും പ​രാ​തി​പ്പെ​ടാ​ത്ത ഭൂ​രി​ഭാ​ഗം പേ​ര്‍​ക്കും പ​ണം തി​രി​ച്ചു​കി​ട്ടു​ന്നി​ല്ല​യെ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം.
വി​ദേ​ശ​ത്തു​ള്ള പ​ഠ​ന​ത്തോ​ടെ​പ്പം പാ​ര്‍​ട്ട്‌ ടൈ​മാ​യി തൊ​ഴി​ലും വാ​ഗ്ദാ​നം ചെ​യ്തു ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​വും ഉ​ണ്ട്.
വി​ദേ​ശ​ത്തേ​ക്ക് തൊ​ഴി​ല്‍ വാ​ഗ്ദാ​നം ചെ​യ്തു ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്നാ​രോ​പി​ച്ചു ജി​ല്ല​യി​ല്‍ നി​ന്ന് പു​തു​താ​യി ര​ണ്ട് പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പ​രാ​തി തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൈ​മാ​റു​മെ​ന്നും ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ​റ​ഞ്ഞു.