തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ൽ 118 കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ
Tuesday, February 25, 2020 1:13 AM IST
ചീ​മേ​നി: മ​ല​യോ​ര-തീ​ര​ദേ​ശ ഹൈ​വേ​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന 98 കോ​ടി​രൂ​പ​യു​ടെ നീ​ള​മേ​റി​യ റോ​ഡ് ഉ​ൾ​പ്പെ​ടെ തൃ​ക്ക​രി​പ്പൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ 118 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്ന​താ​യും ഇ​വ​യു​ടെ ഉ​ദ്‌​ഘാ​ട​നം 27ന് ​പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ നി​ര്‍​വ​ഹി​ക്കു​മെ​ന്ന് എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി എ​ട്ട് കോ​ടി രൂ​പ​യി​ൽ നി​ര്‍​മി​ച്ച നീ​ലേ​ശ്വ​രം-​കോ​ട്ട​പ്പു​റം-​ചെ​റു​വ​ത്തൂ​ര്‍ റോ​ഡ്, 12 കോ​ടി രൂ​പ​യി​ൽ നി​ര്‍​മി​ക്കു​ന്ന അ​ച്ചാം​തു​രു​ത്തി-​ആ​റി​ല്‍​ക്കട​വ് പാ​ലം, 98.05 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു നി​ര്‍​മി​ക്കു​ന്ന ചെ​റു​വ​ത്തൂ​ര്‍-​ചീ​മേ​നി ഐ​ടി പാ​ര്‍​ക്ക് റോ​ഡ് എ​ന്നി​വ​യാ​ണ് മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക. ഇ​തോ​ടെ 118.05 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​വു​ക. നീ​ലേ​ശ്വ​രം-​കോ​ട്ട​പ്പു​റം-​ചെ​റു​വ​ത്തൂ​ര്‍ റോ​ഡ് ഉ​ദ്ഘാ​ട​ന​വും ആ​റി​ല്‍​ക്ക​ട​വ് പാ​ലം പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന​വും വൈ​കു​ന്നേ​രം അ​ഞ്ചി​ന് എ​രി​ഞ്ഞി​ക്കീ​ല്‍ പാ​ലം പ​രി​സ​ര​ത്ത് മ​ന്ത്രി നി​ർ​വ​ഹി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് ചീ​മേ​നി​യി​ലാ​ണ് ചെ​റു​വ​ത്തൂ​ര്‍-​ചീ​മേ​നി ഐ​ടി പാ​ര്‍​ക്ക് റോ​ഡി​ന്‍റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ന​ട​ക്കു​ക. കോ​ട്ട​പ്പു​റം പാ​ലം മു​ത​ല്‍ ചെ​റു​വ​ത്തൂ​ര്‍ കു​ഴി​ഞ്ഞ​ടി വ​രെ 5.5 മീ​റ്റ​ര്‍ വീ​തി​യി​ലും മ​ട​ക്ക​ര ടൗ​ണി​ല്‍ 14 മീ​റ്റ​ര്‍ വീ​തി​യി​ലു​മാ​ണ് മെ​ക്കാ​ഡം ടാ​ര്‍ റോ​ഡും അ​നു​ബ​ന്ധ ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​വും ഒ​രു​ക്കി​യ​ത്. കേ​ന്ദ്ര റോ​ഡ് ഫ​ണ്ടി​ൽ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പാ​ല​ത്തി​നാ​യി 12 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും അം​ഗീ​കാ​രം ന​ല്‍​കു​ക​യും ചെ​യ്ത​ത്. 7.5 മീ​റ്റ​ര്‍ വീ​തി​യി​ല്‍ 67 മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​ണ് പാ​ലം നി​ര്‍​മി​ക്കു​ക.
ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ അ​പ്രോ​ച്ച് റോ​ഡും ഒ​രു​ക്കും. മ​ണ്ഡ​ല​ത്തി​ലെ ബൃ​ഹ​ദ് പ​ദ്ധ​തി​യാ​ണ് ചെ​റു​വ​ത്തൂ​ര്‍-​ചീ​മേ​നി ഐ​ടി പാ​ര്‍​ക്ക് റോ​ഡ്. ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ലു​ള്ള ഡെ​ന്‍​സ് ബി​റ്റു​മ​ിനൈ​സ് മെ​ക്കാ​ഡം ടാ​റിം​ഗ് രീ​തി​യി​ല്‍ ഏ​ഴു​മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് റോ​ഡ് നി​ർ​മി​ക്കു​ക. ഞാ​ണ​ങ്കൈ​യി​ൽ നി​ന്ന് ആ​രം​ഭി​ച്ചു ഭീ​മ​ന​ടി​യി​ൽ അ​വ​സാ​നി​ക്കു​ന്ന 50.378 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള റോ​ഡിൽ നി​ല​വി​ലു​ള്ള ക​ലു​ങ്കു​ക​ൾ വീ​തി​വ​ര്‍​ധി​പ്പി​ക്കു​ക​യും പു​തു​താ​യി 42 എ​ണ്ണം നി​ര്‍​മി​ക്കു​ക​യും ചെ​യ്യും.
48 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ഡ്രെ​യി​നേ​ജും ഒ​രു​ക്കും. വ​ലി​യ ക​യ​റ്റ​ങ്ങ​ള്‍ കു​റ​ച്ചും എ​ല്ലാ സു​ര​ക്ഷാ​സം​വി​ധാ​ന​ത്തോ​ടും കൂ​ടി മ​ല​യോ​ര ഹൈ​വേ​യു​മാ​യും തീ​ര​ദേ​ശ ഹൈ​വേ​യു​മാ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡാ​ണി​ത്.
98.05 കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ക്കു​ന്ന റോ​ഡ് കി​ഫ്ബി വ​ഴി ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ല്‍ ഏ​റ്റ​വും വ​ലു​തും പ്രാ​ധാ​ന്യ​മ​ര്‍​ഹി​ക്കു​ന്ന​തു​മാ​ണ്. എം​എ​ല്‍​എ​ക്കൊ​പ്പം ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ന്‍ മ​ണി​യ​റ, കെ. ​സു​ധാ​ക​ര​ന്‍, ക​യ​നി കു​ഞ്ഞി​ക്ക​ണ്ണ​ന്‍ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.