യോ​ഗ​യു​ടെ മ​ഹ​ത്വം ആ​ധു​നി​ക​ലോ​കം തി​രി​ച്ച​റി​ഞ്ഞു: കേ​ന്ദ്ര​മ​ന്ത്രി ശ്രീ​പ​ദ്‌​ യ​ശോ നാ​യ​ക്‌
Tuesday, February 25, 2020 1:13 AM IST
പെ​രി​യ: സ​മ​ഗ്ര​മാ​യ വ്യ​ക്തി​ത്വ​വി​ക​സ​ന​ത്തി​ന് പ്രാ​ചീ​ന ഭാ​ര​ത​ത്തി​ല്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത യോ​ഗ​യു​ടെ മ​ഹ​ത്വം ആ​ധു​നി​ക​ലോ​കം തി​രി​ച്ച​റി​ഞ്ഞു​വെ​ന്ന് ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ്വ​ത​ന്ത്ര​ചു​മ​ത​ല​യു​ള്ള കേ​ന്ദ്ര​മ​ന്ത്രി ശ്രീ​പ​ദ്‌​ യ​ശോ നാ​യ​ക്‌.
കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ യോ​ഗ​പ​ഠ​ന​വി​ഭാ​ഗ​ത്തി​നാ​യി നി​ര്‍​മി​ച്ച യ​മു​ന അ​ക്കാ​ദ​മി​ക്‌ ബ്ലോ​ക്ക്‌ വീ​ഡി​യോ കോ​ൺ​ഫ​റ​ന്‍​സ് വ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ഗോ​ളീ​ക​ര​ണാ​ന്ത​ര ലോ​ക​സാ​ഹ​ച​ര്യ​ത്തി​ല്‍ വ്യക്തി​ത്വ​ത്തി​ന്‍റെ ശൈ​ഥി​ല്യ​ത്തെ മ​റി​ക​ട​ക്കാ​ന്‍ ഏ​റ്റ​വും ഉ​ചി​ത​മാ​യ​ ആ​ത്മീ​യ-​ഭൗ​തി​ക​വി​ദ്യ​ക​ളി​ലൊ​ന്നാ​ണ് യോ​ഗ. യോ​ഗ ശാ​സ്ത്രീ​യ​മാ​യി പ​ഠി​ക്കു​ന്ന​വ​ര്‍​ക്ക് ആ​ഗോ​ള​ത​ല​ത്തി​ല്‍ നി​ര​വ​ധി തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്നു​ണ്ട്. കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല യോ​ഗ​പ​ഠ​ന​വി​ഭാ​ഗ​ത്തി​ന് ലാ​ബ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ധു​നി​ക​മാ​യ സാ​ങ്കേ​തി​ക​സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ന് ആ​യു​ഷ്‌​വ​കു​പ്പി​ന്‍റെ പൂ​ര്‍​ണ​സ​ഹ​ക​ര​ണം ഉ​ണ്ടാ​വു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​ജി. ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കേ​ന്ദ്ര​പൊ​തു​മരാ​മ​ത്ത്‌ വ​കു​പ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ ജ​യ​രാ​ജ​ന്‍, സ​ര്‍​വ​ക​ലാ​ശാ​ല ചീ​ഫ് എ​ൻ​ജി​നി​യ​ര്‍ കെ. ​രാ​ജ​ഗോ​പാ​ല്‍, ഫി​സി​ക്ക​ല്‍ സ​യ​ന്‍​സ് വി​ഭാ​ഗം ഡീ​ന്‍ രാ​ജേ​ന്ദ്ര​ന്‍ പി​ലാ​ങ്ക​ട്ട, യോ​ഗ പ​ഠ​ന​വി​ഭാ​ഗം അ​ധ്യ​ക്ഷ​ന്‍ സു​ബ്ര​ഹ്മ​ണ്യ​ന്‍ പാ​ലി​യൂ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. പ്രോ-​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​കെ. ജ​യ​പ്ര​സാ​ദ് സ്വാ​ഗ​ത​വും ര​ജി​സ്ട്രാ​ര്‍ ഡോ. ​എ. രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.
വി​ദ്യാ​ഭ്യാ​സ പ​ഠ​ന​വി​ഭാ​ഗ​ത്തി​നാ​യി നി​ർ​മി​ച്ച സ​ര​സ്വ​തി ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി ര​മേ​ഷ് പൊ​ക്രി​യാ​ൽ നി​ശ​ങ്ക് ഉ​ദ്ഘാ​ട​നം ചെ​യ്യും.