പ​ട്ടി​ക​വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി അ​ക്കാ​ദ​മി സ്ഥാ​പി​ക്കും: എം​പി
Tuesday, February 25, 2020 1:14 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് താ​മ​സി​ച്ചു പ​ഠി​ക്കാനു​ള്ള അ​ക്കാ​ദ​മി കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് ഉ​ട​ന്‍ യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്നു രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സൗ​ജ​ന്യ ഭ​ക്ഷ​ണ​ത്തോ​ടു​കൂ​ടി​യ​താ​യി​രി​ക്കും അ​ക്കാ​ദ​മി. ഇ​തി​നാ​യി എം​പി ഫ​ണ്ടി​ല്‍ നി​ന്ന് ഒ​രു കോ​ടി രൂ​പ വ​ക​യി​രു​ത്തി. ജി​ല്ലാ ക​ള​ക്ട​റു​ടേ​യും വ​കു​പ്പ് മ​ന്ത്രി​യു​ടേ​യും പ​രി​പൂ​ര്‍​ണ പി​ന്‍​തു​ണ​യോ​ടെ ആ​രം​ഭി​ക്കു​ന്ന അ​ക്കാ​ദ​മി​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​വി​ധ പ്ര​ഫ​ഷ​ണ​ല്‍ മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ങ്ങു​ക. പി​എ​സ്‌​സി, എം​ബി​ബി​എ​സ്, എ​ൻ​ജി​നി​യ​റിം​ഗ്, സി​വി​ല്‍ സ​ര്‍​വീ​സ് തു​ട​ങ്ങി വി​വി​ധ കോ​ഴ്സു​ക​ള്‍ ഇ​വി​ടെ പ​രി​ശീ​ലി​പ്പി​ക്കും. ഗു​ണ​ഭോ​ക്താ​വി​ന്‍റെ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ ഉ​പ​കാ​ര​പ്പെ​ടു​ന്ന പ​ദ്ധ​തി എ​ന്ന ആ​ശ​യ​ത്തി​ല്‍ നി​ന്നു​മാ​ണ് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി ഉ​രി​ത്തി​രി​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കോ​ട്ട​യം കു​മ​ര​ക​ത്തി​ന് സ​മാ​ന​മാ​യി നീ​ലേ​ശ്വ​രം മു​ത​ല്‍ ഏ​ഴി​മ​ല വ​രെ ഹൈ​ഡ്രോ ടൂ​റി​സം വി​ക​സി​പ്പി​ക്ക​ണ​മെ​ന്ന് എം​പി നി​ര്‍​ദേ​ശി​ച്ചു. കു​മ​ര​ക​ത്തെ മാ​ലി​ന്യം നി​റ​ഞ്ഞ വെ​ള്ള​ത്തേ​ക്കാ​ള്‍ വി​നോ​ദ​സ​ഞ്ചാ​ര​സാ​ധ്യ​ത തു​റ​ക്കു​ന്ന ശു​ദ്ധ​മാ​യ ജ​ലാ​ശ​യ​ങ്ങ​ളാ​ണ് ന​മു​ക്കു​ള്ള​ത്.
അ​തി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഇ​രു​ക​ര​ക​ളി​ലും റി​സോ​ര്‍​ട്ടു​ക​ള്‍ പ​ണി​ത് അ​തോ​ടൊ​പ്പം ആ​യു​ര്‍​വേ​ദ ടൂ​റി​സ​ത്തി​നും പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ക​രി​ന്ത​ള​ത്ത് ആ​യു​ഷ് കേ​ന്ദ്രം ഒ​രു​ങ്ങു​ന്ന​തും പെ​രി​യ എ​യ​ര്‍ സ്ട്രി​പ്പി​ന് കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ച​തും ന​മ്മു​ടെ വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യെ ഉ​ണ​ര്‍​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വ​ര​ള്‍​ച്ച രൂ​ക്ഷ​മാ​യ കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്കി​ല്‍ കൂ​ടു​ത​ല്‍ ചെ​ക്ക് ഡാ​മു​ക​ള്‍ നി​ര്‍​മി​ക്കും.
തെ​ക്കേ ഇ​ന്ത്യ​യി​ൽ ഊ​ട്ടി​യി​ല്‍ മാ​ത്രം നി​ല​വി​ലു​ള്ള റ​ബ​ര്‍ ചെ​ക്ക് ഡാ​മു​ക​ള്‍ സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി നി​ര്‍​മി​ച്ച​ത് കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലാ​ണെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍ പ​റ​ഞ്ഞു. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ല്‍ ചെ​ക്ക് ഡാ​മു​ക​ളു​ടെ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി ന​ട​ന്നു​വ​രി​ക​യാ​ണ്. വ​ര​ള്‍​ച്ച രൂ​ക്ഷ​മാ​യ കാ​സ​ർ​ഗോ​ഡ് ബ്ലോ​ക്കി​ല്‍ 2020-21 വ​ര്‍​ഷം കൂ​ടു​ത​ല്‍ ചെ​ക്ക് ഡാ​മു​ക​ള്‍ നി​ര്‍​മി​ക്കാ​നാ​യി പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്-അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ മീ​ന്‍​വ​ല്ലം പ​ദ്ധ​തി​ക്ക് സ​മാ​ന​മാ​യി പെ​രി​യ എ​യ​ര്‍​സ്ട്രി​പ്പ് ക​മ്പ​നി രൂ​പീ​ക​ര​ണം യാ​ഥാ​ര്‍​ഥ്യ​മാ​യാ​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് പു​തി​യ​മു​ഖം കൈ​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്‍റെ അ​നു​മ​തി​ക്ക് ശേ​ഷം മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തി​ല്‍ കേ​ര​ള​ത്തി​ന് മൂ​ന്ന് എ​യ​ര്‍ സ്ട്രി​പ്പു​ക​ള്‍ അ​നു​വ​ദി​ച്ച​പ്പോ​ള്‍ അ​തി​ല്‍ പെ​രി​യ​യും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​നു​വാ​ദ​ത്തോ​ടൊ​പ്പം ജി​ല്ലാ ഭ​ര​ണ​കൂ​ടം എ​യ​ര്‍​സ്ട്രി​പ്പി​നാ​യി 80 ഏ​ക്ക​ര്‍ ഭൂ​മി ഇ​തി​നാ​യി ക​ണ്ടെ​ത്തി​യ​തും ജി​ല്ല​യ്ക്ക് നേ​ട്ട​മാ​യി. വ​ര​ള്‍​ച്ചാ​ബാ​ധി​ത പ്ര​ദേ​ശ​മാ​യ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​യ​ര്‍ ഭൂ​വ​സ്ത്രം തീ​ര്‍​ത്തു കു​ടും​ബ​ശ്രീ​യെ ഉ​ള്‍​പ്പെ​ടു​ത്തി തീ​റ്റ​പ്പു​ല്‍​ക്കൃ​ഷി ന​ട​ത്താ​നു​ള്ള പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ ത​യാ​റാ​യി വ​രി​ക​യാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു പ​റ​ഞ്ഞു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​സെ​മി​നാ​റി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ​സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സി. ത​മ്പാ​ന്‍, പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഫ​രീ​ദ സ​ക്കീ​ര്‍ അ​ഹ​മ്മ​ദ്, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഷാ​ന​വാ​സ് പാ​ദൂ​ര്‍, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ.​പി. ഉ​ഷ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​പി.​പി. മു​സ്ത​ഫ, എം. ​നാ​രാ​യ​ണ​ന്‍, കെ. ​ശ്രീ​കാ​ന്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി. ​രാ​ജ​ന്‍, എം. ​ഗൗ​രി, ഓ​മ​ന രാ​മ​ച​ന്ദ്ര​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ.​എ. ജ​ലീ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഹ​ര്‍​ഷാ​ദ് വൊ​ര്‍​ക്കാ​ടി ക​ര​ട് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. തു​ട​ന്ന് ഗ്രൂ​പ്പ് ച​ര്‍​ച്ച​യും ച​ര്‍​ച്ച​ക​ളു​ടെ വി​ശ​ദീ​ക​ര​ണ​വും ന​ട​ന്നു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് സ്വാ​ഗ​ത​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി. ​ന​ന്ദ​കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.