മു​ഖംമി​നു​ക്കി ചാ​യ്യോം ച​ക്ലി​യ കോ​ള​നി
Wednesday, February 26, 2020 1:29 AM IST
ചാ​യ്യോത്ത്: അം​ബേ​ദ്ക​ര്‍ ഗ്രാ​മം പ​ദ്ധ​തി​യി​ലൂ​ടെ മു​ഖംമാ​റാ​നൊ​ങ്ങി ചാ​യ്യോം ച​ക്ലി​യ കോ​ള​നി. 57 കു​ടും​ബ​ങ്ങ​ളു​ള്ള പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​യി​ല്‍ ന​ട​ന്നു​വ​രു​ന്ന ഒ​രു കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. 2018-19 വ​ര്‍​ഷ​മാ​ണ് ച​ക്ലി​യ കോ​ള​നി അം​ബേ​ദ്ക​ര്‍ ഗ്രാ​മം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​ത്. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല ജി​ല്ലാ നി​ര്‍​മി​തി​കേ​ന്ദ്ര​ത്തി​നാ​ണ്.
കോ​ള​നി​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് വ​രു​മാ​നം ഉ​റ​പ്പി​ക്കാ​ന്‍ 35.8 ല​ക്ഷം രൂ​പ മു​ത​ല്‍ മു​ട​ക്കി​ലാ​ണ് ഫ്ളോ​ര്‍ മി​ല്ലും ടൈ​ല​റിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടും കോ​ള​നി​യി​ല്‍ ത​യാ​റാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ കെ​ട്ടി​ട നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചു. ഫ്‌​ളോ​ര്‍ മി​ല്ലി​ല്‍ യ​ന്ത്ര​ങ്ങ​ള്‍ സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കോ​ള​നി​യി​ലെ വ​നി​ത​ക​ളെ സ്വ​യം​പ​ര്യാ​പ്ത​രാ​ക്കു​ന്നതി​നാ​ണ് ത​യ്യ​ല്‍ പ​രി​ശീ​ല​ന​കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​ത്. എ​സ്‌​സി പ്ര​മോ​ട്ട​റു​ടെ​യും പ​ട്ടി​ക​ജാ​തി​ക്ഷേ​മ ഓ​ഫീ​സ​റു​ടെ​യും മേ​ല്‍​നോ​ട്ട​ത്തി​നൊ​പ്പം പൂ​ര്‍​ണ​മാ​യും കോ​ള​നി​വാ​സി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ലാ​ണ് ഈ ​സം​രം​ഭ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം.
അം​ബേ​ദ്ക​ര്‍ ഗ്രാ​മ​വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​രം ച​ക്ലി​യ കോ​ള​നി​യി​ല്‍ 36 വീ​ടു​ക​ളാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. കോ​ള​നി​യി​ലെ വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു 32 ല​ക്ഷം രൂ​പ​യാ​ണ് വി​നി​യോ​ഗി​ച്ച​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു കോ​ള​നി​യി​ലെ എ​ല്ലാ വീ​ടു​ക​ളും സു​ര​ക്ഷി​ത​ഭ​വ​ന​ങ്ങ​ളാ​യി. കോ​ള​നി​യി​ലെ ക​മ്യൂ​ണി​റ്റി​ഹാ​ളും ന​വീ​ക​രി​ച്ചു വി​പു​ല​പ്പെ​ടു​ത്തി.
പ​ട്ടി​ക​ജാ​തി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും അ​റി​വ് പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും വി​വി​ധ മ​ത്സ​ര പ​രീക്ഷ​ക​ള്‍​ക്ക് സ​ജ്ജ​രാ​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി വ​കു​പ്പ് വി​ഭാ​വ​നം​ചെ​യ്ത വി​ജ്ഞാ​ന്‍​വാ​ടി​ക്കാ​യു​ള്ള കെ​ട്ടി​ടം 6.6 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വി​ലാ​ണ് ത​യാ​റാ​യി​രി​ക്കു​ന്ന​ത്.
നി​ല​വി​ല്‍ വാ​ട​കക്കെ​ട്ടി​ട​ത്തി​ലാ​ണ് പ​ര​പ്പ ബ്ലോ​ക്കി​ലെ ഏ​ക വി​ജ്ഞാ​ന്‍​വാ​ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. നി​ല​വി​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ല​നി​ധി പ​ദ്ധ​തി മി​ക​ച്ച​രീ​തി​യി​ല്‍ കോ​ള​നി​യി​ല്‍ പ്ര​വ​ര്‍​ത്ത​നസ​ജ്ജ​മാ​ണ്. വേ​ന​ലി​ലും ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നാ​യി കി​ണ​റും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഈ ​കി​ണ​റി​ല്‍ നി​ന്ന് ഫ്ളോ​ര്‍ മി​ല്ലി​നും ത​യ്യ​ല്‍ പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​നും ക​മ്യൂ​ണി​റ്റി ഹാ​ളി​നു​മാ​ണ് ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക.
ര​ണ്ടുവ​ര്‍​ഷം കൊ​ണ്ട് കോ​ള​നി​യു​ടെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റ്റു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് അം​ബേ​ദ്ക​ര്‍ ഗ്രാ​മ​വി​ക​സ​ന പ​ദ്ധ​തി​യി​ലൂ​ടെ ന​ട​ന്നുവ​രു​ന്ന​തെ​ന്നും പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ഇ​വി​ടെ ത​യാ​റാ​കു​ന്ന തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ളു​ടെ പൂ​ര്‍​ണ​ചു​മ​ത​ല കോ​ള​നി​യി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ന​ട​ത്തി​പ്പ് ക​മ്മി​റ്റി​ക്കാ​യി​രി​ക്കു​മെ​ന്നും പ​ര​പ്പ ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി ക്ഷേ​മ ഓ​ഫീ​സ​ര്‍ കെ. ​അ​സൈ​നാ​ര്‍ പ​റ​ഞ്ഞു.