നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഹൈ ടെ​ക് ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ സി​പി​എം കൊ​ടി​നാ​ട്ടി​യ​ത് വി​വാ​ദ​മാ​കു​ന്നു
Thursday, February 27, 2020 1:21 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​ട്ട​ച്ചേ​രി വെ​ള്ളാ​യി​വ​യ​ലി​ന​ടു​ത്ത് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ സ്വ​കാ​ര്യ​മേ​ഖ​ല​യി​ലു​ള്ള ഹൈ​ടെ​ക്ക് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നു മു​ന്നി​ൽ സി​പി​എം പ​താ​ക നാ​ട്ടി​യ​ത് വി​വാ​ദ​മാ​കു​ന്നു.

പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ചു ഡോ​ക്ട​ർ​മാ​രാ​ണ് ആ​ശു​പ​ത്രി സ്ഥാ​പി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി കെ​ട്ടി​ടനി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ഘ​ട്ട​ത്തി​ലാ​ണ് സി​പി​എം കൊ​ടി​നാ​ട്ടി​യ​ത്. നേ​ര​ത്തെ വ​യ​ൽ നി​ക​ത്തി​യ സ്ഥ​ല​ത്താ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു.​ എ​ന്നാ​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​രി​ശാ​യിക്കി​ട​ന്ന ച​തു​പ്പ​നി​ല​മാ​ണെ​ന്ന​തു കൊ​ണ്ട് അ​ധി​കൃ​ത​ർ കെ​ട്ടി​ടാ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഉ​ദ്ദേ​ശം നൂ​റു കോ​ടി​യോ​ളം മു​ത​ൽ മു​ട​ക്കി​യാ​ണ് ഹൈ​ടെ​ക് ആ​ശു​പ​ത്രി പ​ണി​യു​ന്ന​തെ​ന്ന് ഉ​ട​മ​ക​ൾ പ​റ​ഞ്ഞു.

ഇ​പ്പോ​ൾ കൊ​ടി​കു​ത്തി​യ​തി​ന്‍റെ ഉ​ദ്ദേ​ശ​മെ​ന്തെ​ന്ന് ഇ​വ​ർ​ക്കു​മ​റി​യി​ല്ല. 2013ലാ​യി​രു​ന്നു കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ന​ഗ​ര​സ​ഭ അ​നു​മ​തി ന​ൽ​കി​യ​ത്.

അ​തി​നു​ശേ​ഷം ഭ​ര​ണം മാ​റി​വ​ന്നെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തുനി​ന്ന് യാ​തൊ​രു എ​തി​ർ​പ്പും ഉ​ണ്ടാ​യി​ട്ടി​ല്ല​ത്രെ. മ​റ്റെ​ന്തോ താ​ത്പ​ര്യ​മാ​ണ് കൊ​ടി​കു​ത്തി​യ​തി​ന്‍റെ പി​ന്നി​ലെ​ന്ന് ഉ​ട​മ​ക​ൾ പ​റ​യു​ന്നു. അ​തേ​സ​മ​യം ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ കൊ​ടി​കു​ത്തി​യ സം​ഭ​വം പാ​ർ​ട്ടി​യു​ടെ അ​റി​വോ​ടെ​യ​ല്ലെ​ന്നും ഇ​തി​നു​പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പാ​ർ​ട്ടി ബ്രാ​ഞ്ച്, ലോ​ക്ക​ൽ ക​മ്മി​റ്റി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.