പൂ​ടം​ക​ല്ല്-​പാ​ണ​ത്തൂ​ര്‍ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 78 കോ​ടി: മ​ന്ത്രി
Friday, February 28, 2020 1:12 AM IST
ഒ​ട​യം​ചാ​ൽ: മ​ല​യോ​ര​ത്തെ പ്ര​ധാ​ന​റോ​ഡാ​യ പൂ​ടം​ക​ല്ല്-​പാ​ണ​ത്തൂ​ര്‍ റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ള്‍ കി​ഫ്ബി​യി​ല്‍ നി​ന്ന് 78 കോ​ടി ചെ​ല​വി​ല്‍ ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യിവ​രി​ക​യാ​ണെ​ന്നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. ഒ​ട​യം​ചാ​ല്‍-​ചി​റ്റാ​രി​ക്കാ​ല്‍ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. എ​ല്ലാ മേ​ഖ​ല​യി​ലും മൗ​ലിക​മാ​യ മാ​റ്റ​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യം. അ​തി​നു​ള്ള പ്ര​ഥ​മ​ത​ല​മാ​ണ് റോ​ഡ് വി​ക​സ​നം. റോ​ഡു​ക​ളു​ടെ വി​ക​സ​ന​ത്തി​ലൂ​ടെ സ​മ​ഗ്ര​മാ​യ വി​ക​സ​ന​മാ​ണ് സാ​ധ്യ​മാ​കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​യോ​ര​ത്തെ പ്ര​ധാ​ന ടൗ​ണാ​യ ഒ​ട​യം​ചാ​ലി​ല്‍ നി​ന്നു കോ​ടോ​ത്തേ​ക്ക് പോ​കു​ന്ന റോ​ഡി​ന്‍റെ ന​വീ​ക​ര​ണപ്ര​വൃ​ത്തി നാ​ലു കോ​ടി രൂ​പ ചെ​ല​വി​ല്‍ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ജി​ല്ല​യി​ല്‍ നാ​ലു വ​ർ​ഷ​ത്തി​നി​ട​യി​ല്‍ 4000 കോ​ടി രൂ​പ​യു​ടെ റോ​ഡ് വി​ക​സ​ന പ്ര​വൃ​ത്തി​ക​ളാ​ണ് ന​ട​ന്ന​തെ​ന്നും റ​വ​ന്യൂ മ​ന്ത്രി പ​റ​ഞ്ഞു.
രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ എം. ​രാ​ജ​ഗോ​പാ​ല​ന്‍, കെ. ​കു​ഞ്ഞി​രാ​മ​ന്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി. കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് സ​ര്‍​ക്കി​ള്‍ നി​ര​ത്തു​ക​ള്‍ വി​ഭാ​ഗം സൂ​പ്ര​ണ്ടിം​ഗ് എ​ന്‍​ജി​നി​യ​ര്‍ ഇ.​ജി. വി​ശ്വ​പ്ര​കാ​ശ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ്, പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ന്‍, കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​മ​ണി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഇ. ​പ​ത്മാ​വ​തി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി. ​ബാ​ബു, പി. ​ദാ​മോ​ദ​ര​ന്‍, പ​ഞ്ചാ​യ​ത്തം​ഗം സു​മി​ത്ര രാ​ജ​ന്‍, വി​വി​ധ ക​ക്ഷി​നേ​താ​ക്ക​ളാ​യ ടി. ​കോ​ര​ന്‍, ഹ​രീ​ഷ് പി. ​നാ​യ​ര്‍, ടി. ​കൃ​ഷ്ണ​ന്‍, കെ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി, എം. ​സ​ന്തോ​ഷ്, ഷി​നോ​ജ് ചാ​ക്കോ, വി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ജോ​സ​ഫ് വ​ട​ക​ര, കെ.​പി. മോ​ഹ​ന​ന്‍, എ. ​കു​ഞ്ഞി​രാ​മ​ന്‍ നാ​യ​ര്‍, വി.​കെ. ര​മേ​ശ​ന്‍, ഏ​ബ്ര​ഹാം തോ​ണ​ക്ക​ര, ബി​ല്‍​ടെ​ക് അ​ബ്ദു​ള്ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.