ഭ​ക്ഷ്യ​ക്ഷാ​മ​മു​ണ്ടാ​കി​ല്ല: കാ​സ​ർ​ഗോ​ഡ് ക​ള​ക്ട​ര്‍
Wednesday, March 25, 2020 12:03 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ ഭ​ക്ഷ്യ​ക്ഷാ​മു​ണ്ടാ​കി​ല്ലെ​ന്നും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​മാ​യി അ​തി​ര്‍​ത്തി ക​ട​ന്നു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണ​മി​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു അ​റി​യി​ച്ചു. ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മം നേ​രി​ട്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ത് പ​രി​ഹ​രി​ച്ചു. ഓ​രോ യൂ​ണി​റ്റി​ലും പ​കു​തി തൊ​ഴി​ലാ​ളി​ക​ള്‍ വീ​തം ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യും. ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭാ​വ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ പോ​ലീ​സ് സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.
അ​വ​ശ്യസാ​ധ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ രാ​വി​ലെ 11 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ജി​ല്ല​യി​ല്‍ ക​ട​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്ക​ണം. ബേ​ക്ക​റി​ക​ളും തു​റ​ക്ക​ണം. എ​ന്നാ​ല്‍ ബേ​ക്ക​റി ക​ട​ക​ളി​ല്‍ ചാ​യ, കോ​ഫി, ശീ​ത​ള പാ​നീ​യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ വി​ത​ര​ണം ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കി​ല്ല.
യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ക​ട​ക​ളി​ല്‍ ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ട​രു​ത്. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍​ക്ക് ക​ട​ക​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍ പോ​ലീ​സ് നി​ര്‍​ദേ​ശം അ​നു​സ​രി​ക്ക​ണം. ക​ട​ക​ളി​ല്‍ ക്യൂ ​പാ​ലി​ക്ക​ണം . മ​ത്സ്യം, ചി​ക്ക​ന്‍, മ​ട്ട​ന്‍, ബീ​ഫ് സ്റ്റാ​ളു​ക​ള്‍ തു​റ​ക്ക​ണം. അ​വി​ടെ ആ​ളു​ക​ള്‍ കൂ​ട്ടം കൂ​ടി​യാ​ല്‍ ക​ട അ​ട​ച്ചു​പൂ​ട്ടാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കും.

നി​യ​ന്ത്ര​ണം ലം​ഘി​ച്ചവ​ര്‍​ക്ക്
ഇ​നി വി​ദേ​ശ​ത്ത് പോ​കാ​നാ​വി​ല്ല

കാ​സ​ര്‍​ഗോ​ഡ്: നി​യ​ന്ത്ര​ണം ലം​ഘി​ച്ചു ജ​ന​ങ്ങ​ളു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട കൊ​റോ​ണ ബാ​ധി​ത​രാ​യ ര​ണ്ട് പ്ര​വാ​സി​ക​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​വ​ര്‍​ക്ക് ഇ​നി വി​ദേ​ശ​ത്തേ​ക്ക് പോ​കാ​ന്‍ അ​നു​മ​തി ല​ഭി​ക്കി​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ നി​ല​നി​ല്‍​ക്കു​മ്പോ​ഴും നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​വ​ര്‍​ക്കെ​തി​രേ​യും ന​ട​പ​ടി​യെ​ടു​ത്തു. നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഇ​നി അ​ഭ്യ​ര്‍​ഥ​ന​യി​ല്ലെ​ന്നും ന​ട​പ​ടി മാ​ത്ര​മാ​ണു​ണ്ടാ​വു​ക​യെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

രോ​ഗി​ക്കൊ​പ്പം വാ​ഹ​ന​ത്തി​ൽ
ഒ​രാ​ൾ മാ​ത്രം മ​തി

രോ​ഗി​യു​മാ​യി ആ​ശു​പ​ത്രി​യി​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ അ​ഞ്ചുപേ​ര്‍ വ​രെ പോ​കു​ന്ന​താ​യി ശ്ര​ദ്ധ​യി​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ഴി​വ​തും രോ​ഗി​യു​മാ​യി ഒ​രാ​ള്‍ മാ​ത്ര​മേ വാ​ഹ​ന​ത്തി​ല്‍ പോ​കാ​വൂ. ബൈ​ക്കി​ലും ഒ​ന്നി​ല​ധി​കം പേ​ര്‍ യാ​ത്രചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ജ​ന​ങ്ങ​ള്‍ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ആ​ശ​ങ്ക​പ്പെ​ടേ​ണ്ടെ​ന്നും ആ​ര്‍​ക്കും ഒ​രു പ്ര​യാ​സ​വു​മു​ണ്ടാ​കി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചു സ​ഹ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

ജോ​ലി​സ​മ​യം പു​നഃ​ക്ര​മീ​ക​രി​ക്കും

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് രാ​വി​ലെ 11 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ജോ​ലി​യി​ലേ​ര്‍​പ്പെ​ടാം. പ​ക​ല്‍​സ​മ​യം സൂ​ര്യ​ാത​പ​മേ​ല്‍​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ സ​ര്‍​ക്കാ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ഇ​വ​രു​ടെ ജോ​ലി​സ​മ​യം പു​നഃ​ക്ര​മീ​ക​രി​ക്കും.

മ​രു​ന്നു​ക​ള്‍ ര​ണ്ടു മാ​സ​ത്തേ​ക്ക് ല​ഭി​ക്കും

നീ​ലേ​ശ്വ​രം: കോ​വി​ഡ്-19​ന്‍റെ വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള മ​രു​ന്നു​ക​ള്‍ നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് വാ​ങ്ങു​ന്ന​വ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പോ​കേ​ണ്ട​തി​ല്ല. അ​വ​ര്‍​ക്ക് നി​ര്‍​ദേ​ശി​ച്ച മ​രു​ന്നു​ക​ള്‍ ര​ണ്ട് മാ​സ​ത്തേ​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട പ്ര​തി​നി​ധി മു​ഖാ​ന്ത​രം ചി​കി​ത്സാ നോ​ട്ട് ബു​ക്ക് ഹാ​ജ​രാ​ക്കി മ​രു​ന്ന് വാ​ങ്ങാം. വ​യോ​മി​ത്രം ക്ലി​നി​ക്കു​ക​ള്‍ താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്ത​ലാ​ക്കി​യ​തി​നാ​ല്‍ പ​ദ്ധ​തി പ്ര​കാ​രം മ​രു​ന്നു വാ​ങ്ങു​ന്ന​വ​ര്‍​ക്കും നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭാ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് അ​വ​രു​ടെ ഏ​തെ​ങ്കി​ലും പ്ര​തി​നി​ധി​യെ അ​യ​ച്ചു മ​രു​ന്നു​ക​ള്‍ വാ​ങ്ങി​ക്കാം.