കാ​സ​ർ​ഗോ​ഡ് 47 പേർ
Friday, March 27, 2020 12:15 AM IST
കാ​സ​ർ​ഗോ​ഡ്: കാസർഗോഡ് ജി​ല്ല​യി​ല്‍ മൂ​ന്നു കോ​വി​ഡ്-19 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജി​ല്ല​യി​ലെ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 47 ആ​യി.
37 വ​യ​സു​ള്ള ചെ​ങ്ക​ള സ്വ​ദേ​ശി, 38 വ​യ​സു​ള്ള അ​ണ​ങ്കൂ​ര്‍ കൊ​ല്ലം​പാ​ടി സ്വ​ദേ​ശി, 26 വ​യ​സു​ള്ള മ​ധൂ​ർ ഉ​ളി​യ​ത്ത​ടു​ക്ക സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​തി​ല്‍ ചെ​ങ്ക​ള സ്വ​ദേ​ശി 21ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ദു​ബാ​യി​ല്‍ നി​ന്നു​ള്ള വ്യ​ക്തി​യെ കോ​ഴി​ക്കോ​ട് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് വാ​ഹ​ന​ത്തി​ല്‍ കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന ആ​ളാ​ണ്. കൊ​ല്ലം​പാ​ടി, ഉ​ളി​യ​ത്ത​ടു​ക്ക സ്വ​ദേ​ശി​ക​ള്‍ 21 ന് ​ദു​ബാ​യി​ല്‍ നി​ന്ന് ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി അ​വി​ടെ നി​ന്ന് സ്വ​കാ​ര്യ​വാ​ഹ​ന​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡെ​ത്തി​യ​വ​രാ​ണെ​ന്ന് ഡി​എം​ഒ ഡോ. ​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു.
ജി​ല്ല​യി​ല്‍ 4,798 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ നൂ​റു​പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും 4,698 പേ​ര്‍ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ മാ​ത്രം അ​ഞ്ചു​പേ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് പു​തു​താ​യി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​നി 218 പേ​രു​ടെ പ​രി​ശോ​ധ​ന​ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്.