കാ​സ​ർ​ഗോ​ഡ് കോ​വി​ഡ് ബാ​ധി​ത​ർ 81
Friday, March 27, 2020 11:45 PM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ്‌ ജി​ല്ല​യി​ൽ കോ​വി​ഡ്-19 ബാ​ധി​ത​രു​ടെ എ​ണ്ണം 81 ആ​യി. ഇ​ന്ന് 34 പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​ന്ന് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​ക​ളി​ൽ ഒ​മ്പ​ത് സ്ത്രീ​ക​ളും 25 പു​രു​ഷ​ന്മാ​രും ആ​ണു​ള്ള​ത്. ഇ​തി​ൽ 11 പേ​ർ കോ​ൺ​ടാ​ക്ട് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​രും 23 പേ​ർ ദു​ബാ​യി​ൽ നി​ന്ന് വ​ന്ന​വ​രുമാ​ണ്.
11 വ​യ​സു മു​ത​ൽ 56 വ​യ​സ് വ​രെ​യു​ള്ള​വ​ർ ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. ക​ല്ലി​ങ്കാ​ൽ, ഉ​ദു​മ, ചെ​ങ്ക​ള, ച​ട്ട​ഞ്ചാ​ൽ, പൂ​ച്ച​ക്കാ​ട്, എ​രി​യാ​ൽ, ക​ള​നാ​ട്, ബോ​വി​ക്കാ​നം, പ​യ്യോ​ളി​ക​ൽ, വി​ദ്യാ​ന​ഗ​ർ, ചെ​മ്മ​നാ​ട്, ബേ​ളി​ഞ്ച, പു​ലി​ക്കു​ന്ന്, ചൂ​രി, പ​ള്ളം, കാ​സ​ർ​ഗോ​ഡ് തു​രു​ത്തി, മു​ളി​യാ​ർ, മ​ഞ്ചേ​ശ്വ​രം, പ​ട​ന്ന, ബാ​രെ, അ​ലാ​മി​പ്പ​ള്ളി, കൊ​ല്ല​മ്പാ​ടി, മ​ഞ്ച​ത്ത​ടു​ക്ക, നെ​ല്ലി​ക്കു​ന്ന്, ത​ള​ങ്ക​ര, പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി​ക​ൾ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ജി​ല്ല​യി​ൽ നി​ല​വി​ൽ 5,957 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ൽ 5,854 പേ​ർ വീ​ടു​ക​ളി​ലും 103 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണു​ള്ള​ത്.​ പു​തു​താ​യി മൂ​ന്നു പേ​രെ ഇ​ന്ന​ലെ അ​ഡ്മി​റ്റ് ചെ​യ്തു.
നി​ല​വി​ൽ ജി​ല്ല​യി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം പ്ര​തീ​ക്ഷി​ച്ച​തു ത​ന്നെ​യാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 200 വ​രെ​യാ​കാ​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. മാ​ർ​ച്ച് 31 ന് ​ശേ​ഷം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​ടി​വ് വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. കാ​ര​ണം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ഇ​നി​യാ​രും വ​രാ​നി​ല്ല. രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​രു​ന്നൂ​റി​നും മു​ക​ളി​ൽ എ​ത്തി​യാ​ലെ സ​മൂ​ഹ​വ്യാ​പ​ന​ത്തി​ന്‍റെ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്നു​ള്ളൂ​വെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.