കോ​വി​ഡ് പ​രി​ശോ​ധ​നാ ലാ​ബി​ന് സി​പി​സി​ആ​ര്‍​ഐ​യു​ടെ പി​സി​ആ​ര്‍ മെ​ഷീ​നു​ക​ള്‍ കൈ​മാ​റി
Saturday, March 28, 2020 11:48 PM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ്-19 രോ​ഗ​നി​ര്‍​ണ​യ​ത്തി​നാ​യി കേ​ന്ദ്രസ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ത​യാ​റാ​ക്കു​ന്ന ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് കാ​സ​ര്‍​ഗോ​ഡ് സി​പി​സി​ആ​ര്‍​ഐ​യി​ല്‍ നി​ന്ന് ര​ണ്ട് റി​യ​ല്‍ ടൈം ​പി​സി​ആ​ര്‍ മെ​ഷീനു​ക​ള്‍ കൈ​മാ​റി.

സി​പി​സി​ആ​ര്‍​ഐ​യി​ലെ ബ​യോ​ടെ​ക്നോ​ള​ജി ല​ബോ​റ​ട്ട​റി​യി​ല്‍ നി​ന്നാ​ണ് കേ​ന്ദ്രസ​ര്‍​വ​ക​ലാ​ശാ​ല ലാ​ബി​ലേ​ക്ക് മെ​ഷീ​നു​ക​ള്‍ കൈ​മാ​റി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച് സി​പി​സി​ആ​ര്‍​ഐ ഡ​യ​റ​ക്ട​ര്‍ ഡോ. ​അ​നി​ത ക​രു​ണ്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു​വു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. ലാ​ബ് പൂ​ര്‍​ണ​മാ​യും സ​ജ്ജ​മാ​കു​മ്പോ​ള്‍ സി​പി​സി​ആ​ര്‍​ഐ​യി​ലെ മൂ​ന്ന് സാ​ങ്കേ​തി​ക വി​ദ​ഗ്ദ്ധ​രു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കും. വെ​ര്‍​ജി​ന്‍ വെ​ളി​ച്ചെ​ണ്ണ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഹാ​ന്‍​ഡ് സാ​നി​റ്റൈ​​സ​ര്‍ ത​യാ​റാ​ക്കു​ന്ന സം​വി​ധാ​ന​വും സി​പി​സി​ആ​ര്‍​ഐ​യി​ല്‍ ത​യാ​റാ​യി​ട്ടു​ണ്ട്.

ഇ​തി​ന് ആ​വ​ശ്യ​മാ​യ സ്പി​രി​റ്റ് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. സി​പി​സി​ആ​ര്‍​ഐ​യു​ടെ ച​ന്ദ്ര​ഗി​രി ഗ​സ്റ്റ് ഹൗ​സ് ജി​ല്ല​യി​ലെ സു​ര​ക്ഷാസം​വി​ധാ​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് താ​മ​സി​ക്കു​ന്ന​തി​നാ​യി വി​ട്ടു​ന​ല്‍​കി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​മാ​യി വ​ന്നാ​ല്‍ ഐ​സൊ​ലേ​ഷ​ന്‍ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നാ​യി മ​റ്റ് ഗ​സ്റ്റ് ഹൗ​സു​ക​ള്‍ കൂ​ടി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് വി​ട്ടു​ന​ല്‍​കാ​ന്‍ സി​പി​സി​ആ​ര്‍​ഐ ത​യാ​റാ​ണെ​ന്ന് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.