ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​യി ഇ​ന്നു​മു​ത​ല്‍ കെ​എ​സ്‌​ആ​ര്‍​ടി​സി സ​ര്‍​വീ​സ്‌
Sunday, March 29, 2020 11:55 PM IST
കാ​സ​ര്‍​ഗോ​ഡ്: ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു യാ​ത്ര​ചെ​യ്യു​ന്ന​തി​ന്‌ വേ​ണ്ടി കെ​എ​സ്‌​ആ​ര്‍​ടി​സി ഇ​ന്നു രാ​വി​ലെ മു​ത​ല്‍ ര​ണ്ടു സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തും. പ​യ്യ​ന്നൂ​രി​ല്‍ നി​ന്നും കാ​സ​ര്‍​ഗോ​ഡ് നി​ന്നു​മാ​ണ്‌ സ​ര്‍​വീ​സ്‌. കാ​സ​ര്‍​ഗോ​ഡ് കെ​എ​സ്‌​ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ നി​ന്ന്‌ രാ​വി​ലെ 6.45 ന് ​പു​റ​പ്പെ​ടു​ന്ന ബ​സ്‌ 7.15ന് ​മം​ഗ​ല്‍​പ്പാ​ടി താ​ലൂ​ക്ക്‌ ആ​ശു​പ​ത്രി​യി​ലേ​ക്ക്‌ പോ​കും. എ​ട്ടി​ന് കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തും. ഒ​ന്നി​ന് കാ​ഞ്ഞ​ങ്ങാ​ട്‌ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും 9.30ന് ​നീ​ലേ​ശ്വ​രം താ​ലൂ​ക്ക്‌ ആ​ശു​പ​ത്രി​യി​ലും എ​ത്തും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് നീ​ലേ​ശ്വ​രം താ​ലൂ​ക്ക്‌ ആ​ശു​പ​ത്രി, 5.30ന് ​കാ​ഞ്ഞ​ങ്ങാ​ട്‌ ജി​ല്ലാ ആ​ശു​പ​ത്രി, 6.30ന് ​കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി വ​രെ സ​ര്‍​വീ​സ്‌ ന​ട​ത്തും. പ​യ്യ​ന്നൂ​ര്‍ ഡി​പ്പോ​യി​ല്‍ രാ​വി​ലെ 7.30 ന് ​പു​റ​പ്പെ​ടു​ന്ന ബ​സ്‌ 8.30 ന് ​കാ​ഞ്ഞ​ങ്ങാ​ട്‌ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും 9.30 ന് ​കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും പ​ത്തി​ന് മം​ഗ​ല്‍​പ്പാ​ടി താ​ലൂ​ക്ക്‌ ആ​ശു​പ​ത്രി​യി​ലു​മെ​ത്തും.
തി​രി​ച്ചു മം​ഗ​ല്‍​പ്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന്‌ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ച്ച്‌ 5.30ന് ‌ ​ജ​ന​റ​ല്‍ ആ​ശു​പ​ത്രി, 6.30ന്‌ ​കാ​ഞ്ഞ​ങ്ങാ​ട്‌ ജി​ല്ലാ ആ​ശു​പ​ത്രി വൈ​കു​ന്നേ​രം 7.30 ന് ​പ​യ്യ​ന്നൂ​ര്‍ കെ​എ​സ്‌​ആ​ര്‍​ടി​സി ഡി​പ്പോ എ​ന്നി​ങ്ങ​നെ​യാ​ണ്‌ സ​ര്‍​വീ​സ്‌.