പു​തി​യ ഹോ​സ്പി​റ്റ​ൽ കെ​ട്ടി​ടം വി​ട്ടു​ന​ല്കി ഡോ​ക്ട​ർ
Sunday, March 29, 2020 11:56 PM IST
പ​ഴ​യ​ങ്ങാ​ടി: ഉ​ദ്‌​ഘാ​ട​ന​ത്തി​നു സ​ജ്ജ​മാ​യ സ്വ​ന്തം ഹോ​സ്പി​റ്റ​ൽ കെ​ട്ടി​ടം കോ​വി​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വി​ട്ടു​കൊ​ടു​ത്ത് ഡോ​ക്ട​ർ. മാ​ടാ​യി ബീ​വി​റോ​ഡി​ലെ ശി​ശു​രോ​ഗ​വി​ദ​ഗ്ധ​നാ​യ ഡോ. ​ഗു​ലാം അ​ഹ​മ്മ​ദാ​ണ് പി​ലാ​ത്ത​റ​യി​ൽ പ​ണി​പൂ​ർ​ത്തി​യാ​യി പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ ആ​ശു​പ​ത്രി കെ​ട്ടി​ടം സ​ർ​ക്കാ​രി​നു വി​ട്ടു​ന​ല്കി​യ​ത്.
18 മു​റി​ക​ളും മ​റ്റെ​ല്ലാ ആ​ധു​നി​ക​സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള ആ​ശു​പ​ത്രി കെ​ട്ടി​ട​മാ​ണ് അ​ദ്ദേ​ഹം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ശു​പ​ത്രി സ്വീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തി​നോ​ട​കം ആ​രം​ഭി​ച്ചു. ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​മു​ന്പേ താ​ൻ അ​മീ​റാ​യ പ​ഴ​യ​ങ്ങാ​ടി അ​ഹ​മ്മ​ദീ​യാ ജ​മാ​അ​ത്തി​ന്‍റെ ര​ണ്ടു പ​ള്ളി​ക​ളും പൂ​ർ​ണ​മാ​യും അ​ട​ച്ചി​ട്ടു മാ​തൃ​ക​യാ​യ ദീ​ർ​ഘ​ദ​ർ​ശി കൂ​ടി​യാ​ണു ഡോ. ​ഗു​ലാം.