കാസർഗോഡ് കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍
Tuesday, March 31, 2020 12:09 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത് ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍. ഇ​വി​ടെ സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം 24 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. ക​ള​നാ​ട്, അ​യ്യ​ങ്കോ​ല്‍, കൊ​മ്പ​മ്പാ​റ, ച​ട്ട​ഞ്ചാ​ല്‍, ചാ​ത്ത​ങ്കൈ, കീ​ഴൂ​ര്‍, ചെ​മ്പ​രി​ക്ക, മേ​ല്‍​പ്പ​റ​മ്പ്, ക​ട്ട​ക്കാ​ല്‍, ക​ട​വ​ത്ത്, ബാ​ല​ന​ടു​ക്കം, പെ​രു​മ്പ​ള എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.
കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ 12 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ത​ള​ങ്ക​ര പ​ള്ളി​ക്കാ​ല്‍, നെ​ല്ലി​ക്കു​ന്ന്, വി​ദ്യാ​ന​ഗ​ര്‍, കൊ​ല്ല​മ്പാ​ടി, ചാ​ല​ റോ​ഡ്, തു​രു​ത്തി, അ​ണ​ങ്കൂ​ര്‍ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് ഇ​വ​ര്‍. ഉ​ദു​മ, മ​ധൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 11 പേ​ര്‍​ക്ക് വീ​തം രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​ധൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ പു​ളി​ക്കൂ​ര്‍ പ​ള്ളം, ഉ​ളി​യ​ത്ത​ടു​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലും ഉ​ദു​മ പ​ഞ്ചാ​യ​ത്തി​ല്‍ മീ​ത്ത​ല്‍ മാ​ങ്ങാ​ട്, നാ​ലാം വാ​തു​ക്ക​ല്‍, മു​ല്ല​ച്ചേ​രി, കൂ​ളി​ക്കു​ന്ന് തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് രോ​ഗ​ബാ​ധ. ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തി​ല്‍ എ​ട്ടു​പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ബേ​വി​ഞ്ച, ചെ​ങ്ക​ള, ചൂ​രി​പ്പ​ള്ളം, നെ​ക്രാ​ജെ, എ​രു​തം​ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണി​വ​ര്‍. മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍, പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ അ​ഞ്ചു​പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ നാ​ലും കു​മ്പ​ള, അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ര​ണ്ടു വീ​ത​വും കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലും പ​ട​ന്ന, പു​ല്ലൂ​ര്‍-പെ​രി​യ, മീ​ഞ്ച, മം​ഗ​ല്‍​പ്പാ​ടി, പൈ​വ​ളി​ഗെ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഓ​രോ കേ​സ് വീ​ത​വും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.
ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ച പ്ര​ദേ​ശ​ങ്ങ​ള്‍ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​മെ​ന്നും അ​വി​ടെ ജ​ന​ങ്ങ​ങ്ങ​ള്‍​ക്ക് ക​ര്‍​ശ​ന​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും ഐ​ജി വി​ജ​യ് സാ​ഖ​റെ അ​റി​യി​ച്ചു. ഇ​വി​ടെ ജ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ള​ട​ക്കം എ​ല്ലാ സേ​വ​ന​ങ്ങ​ളും പേ​ലീ​സ് എ​ത്തി​ച്ചു​ന​ല്‍​കും.
ഇ​തി​നാ​യി 9497935780 എ​ന്ന വാ​ട്‌​സ് ആ​പ്പ് ന​മ്പ​റി​ലേ​ക്ക് ആ​വ​ശ്യ​ക്കാ​ര്‍ സ​ന്ദേ​ശ​മ​യ​ച്ചാ​ല്‍ പോ​ലീ​സ് നേ​രി​ട്ട് അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ വീ​ട്ടി​ലെ​ത്തി​ക്കും. പേ​രും ഫോ​ണ്‍​ന​മ്പ​റും ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളു​ടെ ലി​സ്റ്റും സ​ഹി​തം അ​യ​ച്ചാ​ല്‍ മ​തി​യെ​ന്നും ഐ​ജി പ​റ​ഞ്ഞു.
ജി​ല്ല​യി​ലെ വ​യോ​ജ​ന​ങ്ങ​ള്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും അ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളും മ​രു​ന്നും മ​റ്റു സേ​വ​ന​ങ്ങ​ള്‍​ക്കും പോ​ലീ​സി​ന്‍റെ ഈ ​സേ​വ​നം ഉ​പ​യോ​ഗി​ക്കാം.