ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജി​ത​മാ​ക്കി
Tuesday, March 31, 2020 12:09 AM IST
മ​ട്ട​ന്നൂ​ര്‍: കോ​വി​ഡ്- 19 വൈ​റ​സ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ട ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ണു​ന​ശീ​ക​ര​ണ​ത്തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച വി​മാ​ന​ത്താ​വ​ള​ത്തി​ലെ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ശു​ചീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. വീ​ണ്ടും തു​റ​ക്കു​മ്പോ​ഴേ​യ്ക്കും വി​മാ​ന​ത്താ​വ​ളം യാ​ത്ര​ക്കാ​ര്‍​ക്കാ​യി പൂ​ര്‍​ണ​സ​ജ്ജ​മാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​പ്രി​ല്‍ 14 ന് ​വി​മാ​ന​ത്താ​വ​ളം തു​റ​ക്കാ​നാ​ണ് ഡി​ജി​സി​എ ല​ക്ഷ്യ​മി​ടു​ന്ന​ത്.
ടെ​ര്‍​മി​ന​ല്‍ കെ​ട്ടി​ട​ത്തോ​ടൊ​പ്പം എ​ടി​സി, ഫ​യ​ര്‍​സ്റ്റേ​ഷ​ന്‍ കെ​ട്ടി​ട​ങ്ങ​ള്‍, ഫ്‌​ളൈ ഓ​വ​റു​ക​ള്‍, റോ​ഡു​ക​ള്‍ എ​ന്നി​വ​യെ​ല്ലാം ശു​ചീ​ക​രി​ക്കു​ന്നു​ണ്ട്. സെ​ക്യൂ​രി​റ്റി ഹോ​ള്‍​ഡ് ഏ​രി​യ​ക​ള്‍, ചെ​ക്ക്-​ഇ​ന്‍ കൗ​ണ്ട​റു​ക​ള്‍, ബാ​ഗേ​ജ് കൈ​കാ​ര്യം​ചെ​യ്യാ​നു​ള്ള സൗ​ക​ര്യം, എ​മി​ഗ്രേ​ഷ​ന്‍, ക​സ്റ്റം​സ് ഏ​രി​യ, പു​റ​പ്പെ​ട​ല്‍ ഗേ​റ്റു​ക​ള്‍ എ​ന്നി​വ​യും പൂ​ര്‍​ണ​മാ​യി അ​ണു​വി​മു​ക്ത​മാ​ക്കും.
കോ​വി​ഡ് വൈ​റ​സി​നെ​തി​രേ ഫ​ല​പ്ര​ദ​മാ​ണെ​ന്നു തെ​ളി​യി​ക്ക​പ്പെ​ട്ട സോ​ഡി​യം ഹൈ​പ്പോ​ക്ലോ​റൈ​റ്റ് ലാ​യ​നി ഉ​പ​യോ​ഗി​ച്ചാ​ണ് ശു​ചീ​ക​രി​ക്കു​ന്ന​ത്.
ലോ​ക്ക് ഡൗ​ണി​ന് മു​മ്പ് ഫെ​ബ്രു​വ​രി ആ​റു മു​ത​ല്‍ മാ​ര്‍​ച്ച് 24 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ 70,000 യാ​ത്ര​ക്കാ​രെ​യാ​ണ് ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്ട്ര ടെ​ര്‍​മി​ന​ലു​ക​ളി​ല്‍ പ​രി​ശോ​ധി​ച്ച​ത്. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​വും ഡി​ജി​സി​എ​യും സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പും ന​ല്‍​കി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ചാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത്.
വി​മാ​ന​ത്താ​വ​ളം വീ​ണ്ടും തു​റ​ക്കു​മ്പോ​ള്‍ രോ​ഗം ത​ട​യാ​ന്‍ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കും.
പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന ഏ​തു സ​മ​യ​ത്തും വി​മാ​ന​ത്താ​വ​ളം അ​ടി​യ​ന്ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ത​യാ​റാ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു.