കാസർഗോട്ട് എ​ട്ടു​പേ​ര്‍​ക്കു കൂടി; ക​ണ്ണൂ​രി​ല്‍ ഒ​രാ​ള്‍​ക്ക്
Friday, April 3, 2020 12:48 AM IST
ക​ണ്ണൂ​ര്‍/ കാസർഗോഡ് : ക​ണ്ണൂ​ർ ജി​ല്ല​യി​ല്‍ ഒ​രാ​ള്‍​ക്കു​കൂ​ടി കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 20ന് ​ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​യ കോ​ട്ട​യം​പൊ​യി​ല്‍ സ്വ​ദേ​ശി​ക്കാ​ണ് പു​തു​താ​യി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി​യാ​ണ് 19കാ​ര​നാ​യ ഇ​ദ്ദേ​ഹം നാ​ട്ടി​ലെ​ത്തി​യ​ത്. ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ൽ സ്ര​വ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യ യു​വാ​വ് വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 50 ആ​യി. ഇ​വ​രി​ല്‍ മൂ​ന്നു​പേ​ര്‍ തു​ട​ര്‍​പ​രി​ശോ​ധ​ന​ക​ളി​ല്‍ നെ​ഗ​റ്റീ​വാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി വി​ട്ടു.
കോ​വി​ഡ് ബാ​ധ സം​ശ​യി​ച്ച് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത് 10,301 പേ​രാണ്. 39 പേ​ര്‍ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 16 പേ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും 18 പേ​ര്‍ ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും 27 പേ​ര്‍ അ​ഞ്ച​ര​ക്ക​ണ്ടി കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലും 10,201 പേ​ര്‍ വീ​ടു​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തു​വ​രെ ജി​ല്ല​യി​ല്‍​നി​ന്ന് 475 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 413 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭ്യ​മാ​യി. ഇ​തി​ല്‍ 366 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. തു​ട​ര്‍​പ​രി​ശോ​ധ​ന​യി​ല്‍ എ​ട്ടെ​ണ്ണ​ത്തി​ന്‍റെ ഫ​ലം പോ​സി​റ്റീ​വാ​ണ്. 62 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ൽ ഇ​ന്ന​ലെ ആ​കെ എ​ട്ടു പേ​ർ​ക്കാ​ണ് കൊ​റോ​ണ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ നി​ന്നു​ള്ള 33 വ​യ​സു​ള്ള പു​രു​ഷ​നും 28 വ​യ​സു​ള്ള സ്ത്രീ​യും 24കാരിയും അവരുടെ രണ്ടു വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യും ഉ​ൾ​പ്പെ​ടു​ന്നു. മൊ​ഗ്രാ​ൽ-​പു​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ 26 വ​യ​സു​ള്ള രണ്ടു പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
41 വ​യ​സു​ള്ള ഉ​ദു​മ സ്വ​ദേ​ശി​യാ​യ പു​രു​ഷ​നും 34 വ​യ​സ്സു​ള്ള മ​ധൂ​ർ സ്വ​ദേ​ശി​യാ​യ സ്ത്രീ​യു​മാ​ണ് മ​റ്റു രോ​ഗ​ബാ​ധി​ത​ർ. ഇ​തി​ൽ നാ​ലുപേ​ർ വി​ദേ​ശ​ത്തുനി​ന്ന് വ​ന്ന​വ​രാ​ണ്. നാ​ലു പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് കോ​വി​ഡ് ബാ​ധ ഉ​ണ്ടാ​യ​ത്. ഇ​തോ​ടെ ജി​ല്ല​യി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 128 ആ​യി. നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ 10,240 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ വീ​ടു​ക​ളി​ല്‍ 10,063 പേ​രും ആ​ശു​പ​ത്രി​ക​ളി​ല്‍ 177 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​തു​വ​രെ 1,214 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​നയ്​ക്ക​യ​ച്ചു. പു​തു​താ​യി 37 പേ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​നയ്​ക്ക​യ​ച്ച​ത്. 362 പേ​രു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ഇ​ന്ന​ലെ പു​തി​യ​താ​യി 21 പേ​രെ കൂ​ടി ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.