സാ​ല​റി ചാ​ല​ഞ്ച്: നി​ര്‍​ബ​ന്ധി​ത പി​രി​വ് അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് കെ​പി​എ​സ്ടി​എ
Friday, April 3, 2020 12:48 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ്-19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ധ്യാ​പ​ക​രു​ടേ​യും ജീ​വ​ന​ക്കാ​രു​ടേ​യും ഒ​രു മാ​സ​ത്തെ ശ​മ്പ​ളം നി​ര്‍​ബ​ന്ധി​ത​മാ​യി പി​രി​ച്ചെ​ടു​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. ഡി​എ കു​ടി​ശി​ക നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​റ്റെ​ല്ലാ​വ​രേ​യും പോ​ലെ പ്ര​യാ​സ​ങ്ങ​ളു​ള്ള​വ​രാ​ണ് സം​സ്ഥാ​ന ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും. ഓ​രോ​രു​ത്ത​ര്‍​ക്കും അ​വ​ര​വ​രു​ടെ സാ​മ്പ​ത്തി​കസ്ഥി​തി​ക്ക​നു​സ​രി​ച്ച് പ​ര​മാ​വ​ധി തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യാ​വു​ന്നത​ര​ത്തി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കു​ഞ്ഞി​ക്ക​ണ്ണ​ന്‍ ക​രി​ച്ചേ​രി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. വി​ജ​യ​ന്‍, സെ​ക്ര​ട്ട​റി ജി.​കെ. ഗി​രീ​ഷ്, ട്ര​ഷ​റ​ര്‍ പി.​ജെ. ജോ​സ​ഫ് എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.