സം​സ്ഥാ​ന അ​തി​ര്‍​ത്തി​യി​ല്‍ സ​ഹ​ക​ര​ണ ക​ണ്‍​സ്യൂ​മ​ര്‍ സ്റ്റോ​റു​ക​ള്‍ തു​റ​ക്കു​ന്നു
Friday, April 3, 2020 11:43 PM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ അ​തി​ര്‍​ത്തി ഗ്രാ​മ​ങ്ങ​ളി​ല്‍ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ കീ​ഴി​ല്‍ ക​ണ്‍​സ്യൂ​മ​ര്‍ സ്‌​റ്റോ​റു​ക​ള്‍ തു​റ​ക്കാ​ന്‍ തീ​രു​മാ​നം. ജില്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു​വി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. അ​തി​ര്‍​ത്തി ക​ട​ക്കാ​തെ ത​ന്നെ ജ​ന​ങ്ങ​ള്‍​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും ഔ​ഷ​ധ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.
കു​ഞ്ച​ത്തൂ​ര്‍ (മ​ഞ്ചേ​ശ്വ​രം സ​ഹ. ബാ​ങ്ക്), അ​ഡ്​ക്ക സ്ഥ​ല (പെ​ര്‍​ള ബാ​ങ്ക്), സ്വ​ര്‍​ഗ (പെ​ര്‍​ള സ​ഹ. ബാ​ങ്ക്), പൈ​വ​ളി​ഗെ (ഹോം ​ഡെ​ലി​വ​റി-​പൈ​വ​ളി​ഗെ ബാ​ങ്ക്), ബെ​രി​പ​ദ​വ് (ബാ​യാ​ര്‍ സ​ഹ. ബാ​ങ്ക്), പി​ടി​യ​ത്ത​ടു​ക്ക (കാ​ട​കം എ​സ്‌​സി​ബി), നാ​ട്ട​ക്ക​ല്‍ സു​ള്ള്യ​പ​ദ​വ് റോ​ഡ് (കാ​ട​കം അ​ഗ്രി​ക്ക​ള്‍​ച്ച​റി​സ്റ്റ് സ​ഹ. സം​ഘം), മാ​ണി​മൂ​ല-​സു​ള്ള്യ റോ​ഡ് (കു​റ്റി​ക്കോ​ല്‍ അ​ഗ്രി. സ​ഹ. സം​ഘം), ആ​ദൂ​ര്‍-​കൊ​ട്ടി​യാ​ടി-​സു​ള്ള്യ റോ​ഡ് (ദേ​ലം​പാ​ടി അ​ഗ്രി. സ​ഹ. സം​ഘം), ഗാ​ളി​മു​ഖ-ഈ​ശ്വ​ര​മം​ഗ​ലം-ദേ​ലം​പാ​ടി റോ​ഡ് (ദേ​ലം​പാ​ടി അ​ഗ്രി. സ​ഹ​ക​ര​ണ സം​ഘം) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്‌​റ്റോ​റു​ക​ള്‍ തു​ട​ങ്ങു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് സാ​ധ​ന​ങ്ങ​ള്‍ കൊ​ണ്ടു​പോ​കു​ന്ന​തി​ന് ര​ണ്ട് ലോ​റി​ക​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ അ​നു​വ​ദി​ച്ചു.
ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​വി​ല്പ​ന ആ​രം​ഭി​ക്കു​മെ​ന്ന് സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ അ​റി​യി​ച്ചു. അ​രി, പ​യ​ര്‍, പ​രി​പ്പ്, പ​ഞ്ച​സാ​ര തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​കും.
ക്ര​മേ​ണ അ​തി​ര്‍​ത്തി​ക​ളി​ല്‍ ചെ​റു​പ​ട്ട​ണ​ങ്ങ​ള്‍ രൂ​പ​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​നാ​യി വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​ന​ക​ളു​മാ​യും ക​ള​ക്ട​ര്‍ ച​ര്‍​ച്ച ന​ട​ത്തും.