സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ല്‍ ക​ര​നെ​ല്‍​ക്കൃഷി​യൊ​രു​ക്കാ​ന്‍ ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത്
Wednesday, May 20, 2020 12:31 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി ത​രി​ശു​ഭൂ​മി​യി​ല്‍ ക​ര​നെ​ല്‍​ക്കൃ​ഷി ആ​രം​ഭി​ച്ചു. എ​ട​ത്തോ​ട് മു​പ്പ​ട്ടി​മൂ​ല​യി​ലെ 1.5 ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് നെ​ല്‍​വി​ത്ത് വി​ത​ച്ചു​കൊ​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ന്‍, കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി എ​ന്നി​വ​യു​ടെ സം​യു​ക്ത പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ക​ര​നെ​ല്‍​ക്കൃ​ഷി ചെ​യ്യു​ന്ന​ത്. ശ്രേ​യ​സ് നെ​ല്‍​വി​ത്താ​ണ് ഉ​പ​യോ​ഗി​ച്ച​ത്. വ​രും ദി​ന​ങ്ങ​ളി​ല്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ച്ച​ക്ക​റി​ക​ള്‍, കി​ഴ​ങ്ങു​വ​ര്‍​ഗ വി​ള​ക​ള്‍ തു​ട​ങ്ങി​യ​വ​യും കൃ​ഷി ചെ​യ്യും. ച​ട​ങ്ങി​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ അ​നി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍, അ​സി. കൃ​ഷി ഓ​ഫീ​സ​ര്‍ എ​സ്. ര​മേ​ഷ് കു​മാ​ര്‍, വി​ഇ​ഒ ടി. ​സ​ജി​ന്‍, എ​ഡി​എ​സ് മേ​രി ബാ​ബു, എം. ​പി. ജോ​സ​ഫ്, കൃ​ഷ്ണ​ന്‍, മു​തി​ര്‍​ന്ന ക​ര്‍​ഷ​ക​രാ​യ നാ​രാ​യ​ണ​ന്‍ മ​ണി​യ​റ, വെ​ള്ള​ന്‍ കീ​ക്ക​ളം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.