തെ​ങ്ങി​നും ക​വു​ങ്ങി​നും കു​മി​ള്‍​നാ​ശി​നി ത​ളി​ക്ക​ണമെന്ന്
Wednesday, May 20, 2020 12:31 AM IST
കാ​സ​ര്‍​ഗോ​ഡ്: തെ​ങ്ങി​ന്‍റെ കൂ​മ്പു​ചീ​യ​ലും ക​വു​ങ്ങി​ന്‍റെ മ​ഹാ​ളി​രോ​ഗ​വും ത​ട​യു​ന്ന​തി​ന് കാ​ല​വ​ര്‍​ഷാ​രം​ഭ​ത്തി​ല്‍ ത​ന്നെ കു​മി​ള്‍​നാ​ശി​നി ത​ളി​ക്കേ​ണ്ട​താ​വ​ശ്യ​മാ​ണെ​ന്ന് സി​പി​സി​ആ​ര്‍​ഐ ഡ​യ​റ​ക്ട​ര്‍ ഡോ. ​അ​നി​ത ക​രു​ണ്‍ അ​റി​യി​ച്ചു. അ​ന്ത​രീ​ക്ഷ താ​പ​നി​ല കു​റ​യു​ക​യും ആ​ര്‍​ദ്ര​ത കൂ​ടു​ക​യും ചെ​യ്യു​ന്ന വ​ര്‍​ഷ​കാ​ല​ങ്ങ​ളി​ലാ​ണ് ഈ ​രോ​ഗ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. പ​തി​വാ​യി രോ​ഗ​ബാ​ധ കാ​ണാ​റു​ള്ള തെ​ങ്ങി​ന്‍​തോ​പ്പു​ക​ളി​ല്‍ മു​ന്‍​ക​രു​ത​ലെ​ന്ന നി​ല​യി​ല്‍ തെ​ങ്ങി​ന്‍റെ മ​ണ്ട വൃ​ത്തി​യാ​ക്കി ഒ​രു ശ​ത​മാ​നം വീ​ര്യ​മു​ള്ള ബോ​ര്‍​ഡോ മി​ശ്രി​തം ത​ളി​ക്കാം. മ​ഹാ​ളി​രോ​ഗം വ്യാ​പി​ക്കാ​തി​രി​ക്കാ​ന്‍ മേ​യ് അ​വ​സാ​ന ആ​ഴ്ച​യി​ലോ ജൂ​ണ്‍ ആ​ദ്യ​വാ​ര​മോ ഒ​രു ശ​ത​മാ​നം വീ​ര്യ​മു​ള്ള ബോ​ര്‍​ഡോ മി​ശ്രി​തം ക​വു​ങ്ങി​ന്‍റെ ഓ​ല​ക​ളി​ല്‍ ത​ളി​ച്ചു​കൊ​ടു​ക്കാം. ര​ണ്ടു വി​ള​ക​ള്‍​ക്കും 45 ദി​വ​സ​ത്തി​നു​ശേ​ഷം ഇ​ത് വീ​ണ്ടും ആ​വ​ര്‍​ത്തി​ക്ക​ണം. തെ​ളി​ഞ്ഞ ആ​കാ​ശ​മു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ കു​മി​ള്‍​നാ​ശി​നി ത​ളി​ക്കു​ന്ന​താ​ണ് അ​ഭി​കാ​മ്യ​മെ​ന്നും അ​വ​ര്‍ അ​റി​യി​ച്ചു.