കാസർഗോട്ട് നി​ര​ത്തി​ലി​റ​ങ്ങാ​ന്‍ മ​ടി​ച്ച് സ്വ​കാ​ര്യ​ബ​സു​ക​ള്‍
Friday, May 22, 2020 1:26 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ​യും സ​ര്‍​വീ​സ് ന​ട​ത്തി​യ​ത് ഏ​താ​നും സ്വ​കാ​ര്യ ബ​സു​ക​ള്‍ മാ​ത്രം. കാ​സ​ര്‍​ഗോ​ഡ് നി​ന്ന് മ​ഞ്ചേ​ശ്വ​രം ഭാ​ഗ​ത്തേ​ക്കു​പോ​യ ബ​സു​ക​ള്‍ ഉ​ച്ച​യോ​ടെ സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ച്ചു.

ബ​സു​ക​ള്‍ ലാ​ഭ​ത്തി​ല്‍ ഓ​ട​ണ​മെ​ങ്കി​ല്‍ പ്ര​തി​ദി​നം 7,500 രൂ​പ​യെ​ങ്കി​ലും ക​ള​ക്‌​ഷ​ന്‍ ല​ഭി​ക്ക​ണ​മെ​ന്നും നി​ല​വി​ല്‍ ജി​ല്ല​യി​ലെ ഒ​രു റൂ​ട്ടി​ലും ഇ​ത് സാ​ധ്യ​മ​ല്ലെ​ന്നും പ്രൈ​വ​റ്റ് ബ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ഗി​രീ​ഷ് പ​റ​ഞ്ഞു. 48 പേ​ര്‍​ക്കി​രി​ക്കാ​വു​ന്ന ബ​സി​ല്‍ 24 പേ​ര്‍​ക്കു​മാ​ത്ര​മാ​ണ് യാ​ത്ര ചെ​യ്യാ​ന്‍ അ​നു​മ​തി​യു​ള്ള​ത്. ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം ബ​സു​ക​ളും 38, 28 സീ​റ്റ് ഉ​ള്ള​വ​യാ​ണ്. ഇ​തി​ല്‍ യ​ഥാ​ക്ര​മം 18, 14 യാ​ത്ര​ക്കാ​രെ മാ​ത്ര​മേ ക​യ​റ്റാ​ന്‍ സാ​ധി​ക്കൂ. ചൊ​വ്വാ​ഴ്ച മു​ത​ല്‍ ഏ​താ​നും ബ​സു​ക​ള്‍ കൂ​ടി ഓ​ടി​ത്തു​ട​ങ്ങു​മെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.