മ​ഴ​യ്ക്ക് പി​ന്നാ​ലെ വൈ​റ​ൽ പ​നി പ​ട​രു​ന്നു; ഉദിനൂരിൽ ഡെ​ങ്കി​ ല​ക്ഷ​ണ​ങ്ങ​ളും
Wednesday, May 27, 2020 12:05 AM IST
ഉ​ദി​നൂ​ർ: വേ​ന​ൽ​മ​ഴ​യ്ക്ക് പി​ന്നാ​ലെ ഡെ​ങ്കി ല​ക്ഷ​ണ​ങ്ങ​ളോ​ടെ​യു​ള്ള വൈ​റ​ൽ​പ​നി തീ​ര​ദേ​ശ മേ​ഖ​ല​യി​ലും പ​ട​രു​ന്നു.
പ​ട​ന്ന പ​ഞ്ചാ​യ​ത്തി​ലെ പ​ര​ത്തി​ച്ചാ​ലി​ൽ പ​നി ബാ​ധി​ത​രി​ൽ ഡെ​ങ്കി ല​ക്ഷ​ണ​ങ്ങ​ൾ​കൂ​ടി കാ​ണു​ന്ന​ത് നാ​ട്ടു​കാ​രെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യും ഭീ​തി​യി​ലാ​ക്കു​ന്നു​ണ്ട്. പ​ട​ന്ന പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ലെ പ​ര​ത്തി​ച്ചാ​ലി​ൽ മാ​ത്രം മൂ​ന്നു പേ​രാ​ണ് ഡെ​ങ്കി​പ്പ​നി സം​ശ​യ​ത്തി​ലു​ള്ള​ത്. ഇ​ത​റി​ഞ്ഞ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​ത്തി ഇ​ന്ന​ലെ ഐ​എ​സ്എ​സ് സ്‌​പ്രേ പ്ര​ദേ​ശ​ത്ത് ന​ട​ത്തി. ഡെ​ങ്കി​പ്പ​നി​യി​ൽ കാ​ണു​ന്ന​തു പോ​ലെ സാ​ധാ​ര​ണ വൈ​റ​ൽ പ​നി​ക്കാ​ർ​ക്കും പ്ലേ​റ്റ്‌ലറ്റ് കൗ​ണ്ട് കു​റ​വ് ക​ണ്ടു​വ​രാ​റു​ണ്ടെ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.
ഇ​താ​ണ് ഡെ​ങ്കി​യാ​യി സം​ശ​യി​ക്കാ​ൻ കാ​ര​ണ​മെ​ന്നും അ​വ​ർ പ​റ​യു​ന്നു​ണ്ട്. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​മാ​ത്ര​മേ ഇ​ത് ഉ​റ​പ്പി​ക്കാ​നാ​കൂ. ഇ​വി​ടെ 45 വീ​ടു​ക​ളി​ൽ പ​ട​ന്ന പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​തു​ക് ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ന​ട​ത്തി. പു​തു​താ​യി ആ​ർ​ക്കെ​ങ്കി​ലും പ​നി​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണു​ക​യാ​ണെ​ങ്കി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.