ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളും ‌‌ ഡെ​ങ്കി​ഭീ​തി​യി​ൽ
Thursday, May 28, 2020 12:58 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കൊ​റോ​ണ രോ​ഗ ഭീ​തി നി​ല​നി​ല്‍​ക്കെ ത​ന്നെ ജി​ല്ല​യി​ലെ മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി ഡെ​ങ്കി​പ്പ​നി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കൊ​തു​കു​ജ​ന്യ​രോ​ഗ സാ​ധ്യ​ത മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി ജി​ല്ല വെ​ക്ട​ര്‍ ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റ് കാ​സ​ര്‍​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഡെ​ങ്കി​പ്പ​നി​ക്ക് കാ​ര​ണ​മാ​കു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ളു​ടെ​യും മ​ല​മ്പ​നി​ക്ക് കാ​ര​ണ​മാ​കു​ന്ന അ​നോ​ഫി​ല​സ് കൊ​തു​കു​ക​ളു​ടെ​യും ഉ​റ​വി​ട​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി ക​ണ്ടെ​ത്തി.
ഇ​തു ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ക​ര്‍​ച്ച വ്യാ​ധി​ക​ള്‍ പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത​യി​ലേ​ക്ക് വി​ര​ല്‍​ചൂണ്ടു​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
കാ​സ​ർ​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ങ്ങ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍, ലോ​ഡ്ജു​ക​ള്‍ മ​ത്സ്യ​മാ​ര്‍​ക്ക​റ്റു​ക​ള്‍, വി​വി​ധ സ്ഥാ​പ​ന​ങ്ങ​ള്‍, നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ജി​ല്ലാ വെ​ക്ട​ര്‍ ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റി​ലെ പ്ര​ത്യേ​ക സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ആ​ശു​പ​ത്രി​ക​ള്‍, മ​ത്സ്യ​മാ​ര്‍​ക്ക​റ്റു​ക​ള്‍ തു​ട​ങ്ങി ജ​ന​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ രോ​ഗ​കാ​രി​ക​ളാ​യ കൊ​തു​കു​ക​ളെ ക​ണ്ടെ​ത്തി​യ​ത് വ​ള​രെ ആ​ശ​ങ്ക​യോ​ടെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് നോ​ക്കി​ക്കാ​ണു​ന്ന​തെ​ന്ന് അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സ​ര്‍​വൈ​ല​ൻ​സ് ഓ​ഫീ​സ​ര്‍ ടി. ​ആ​മി​ന അ​റി​യി​ച്ചു.
മൂ​ടി​വ​യ്ക്കാ​ത്ത ജ​ല​സം​ഭ​ര​ണി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി കൊ​തു​കു വ​ല​യി​ട്ട് മൂ​ടാ​ന്‍ നി​ർ​ദേ​ശം ന​ല്‍​കി.
കൊ​തു​ക് വ​ള​രു​ന്ന എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും നീ​ക്കം ചെ​യ്യാ​ന്‍ സ്ഥാ​പ​ന ഉ​ട​മ​ക​ള്‍​ക്ക് ക​ര്‍​ശ​ന നി​ർ​ദേ​ശം ന​ല്‍​കി​യ​താ​യും അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സ​ര്‍​വൈ​ല​ന്‍​സ് ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു.