കാലവർഷം വരവറിയിച്ചു
Wednesday, June 3, 2020 12:31 AM IST
പ​ന​ത്ത​ടി: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും റാ​ണി​പു​രം മേ​ഖ​ല​യി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്ടം. ഡി​ടി​പി​സി റി​സോ​ര്‍​ട്ടി​ലെ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലേ​ക്ക് മ​രം പൊ​ട്ടി​വീ​ണു. കെ​ട്ടി​ട​ത്തി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. സ​മീ​പ​സ്ഥ​ല​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലും നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി.
പ​ന്തി​ക്കാ​ല്‍ പി.​എം. വ​ര്‍​ഗീ​സി​ന്‍റെ ആ​യി​ര​ത്തോ​ളം വാ​ഴ​ക​ളും സ​ത്യ​ന്‍ വെ​ള്ള​ക്ക​ല്ലി​ന്‍റെ 500 വാ​ഴ​ക​ളും ന​ശി​ച്ചു.
പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്തു ന​ട്ട വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ​യാ​ണ് കാ​റ്റ് വീ​ശി​യ​ടി​ച്ച​ത്. പ​ന​ത്ത​ടി കൃ​ഷി​ഭ​വ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വി​ല​യി​രു​ത്തി.