വിവാദത്തിൽപ്പെട്ട പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് പ​നി; സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു
Wednesday, June 3, 2020 12:31 AM IST
ബ​ദി​യ​ഡു​ക്ക: വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി യു​ഡി ക്ല​ര്‍​ക്കി​ന്‍റെ മു​ഖ​ത്ത് തു​പ്പി​യെ​ന്ന പ​രാ​തി​യെ ചൊ​ല്ലി വി​വാ​ദം കൊ​ഴു​ക്കു​ന്നു. യു​ഡി ക്ല​ര്‍​ക്ക് കൊ​ല്ലം സ്വ​ദേ​ശി രാ​ജ്‌​മോ​ഹ​നാ​ണ് ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കെ​തി​രേ ബ​ദി​യ​ഡു​ക്ക പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.
കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കു​ന്ന വി​ധം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ത​ന്‍റെ ദേ​ഹ​ത്ത് തു​പ്പി​യെ​ന്നാ​ണ് രാ​ജ്‌​മോ​ഹ​ന്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ലാ​ഹ​ല​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് പ​നി​യും ബാ​ധി​ച്ചു. ഇ​തോ​ടെ സെ​ക്ര​ട്ട​റി​യു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചി​രി​ക്കു​ക​യാ​ണ്. പോ​ലീ​സ് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ മു​ൻ അ​സി. സെ​ക്ര​ട്ട​റി​ക്കും മു​ന്‍ യു​ഡി ക്ല​ര്‍​ക്കി​നും ജോ​ലി​ക്ക് ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നു​ള്ള വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ഒ​രു നോ​ട്ടീ​സ് ന​ല്‍​കു​ന്ന​തി​ന് സെ​ക്ര​ട്ട​റി ബ​ദി​യ​ടു​ക്ക പ​ഞ്ചാ​യ​ത്തി​ല്‍ പു​തു​താ​യി ചു​മ​ത​ല​യേ​റ്റ യു​ഡി ക്ല​ര്‍​ക്ക് രാ​ജ്‌​മോ​ഹ​നെ ഏ​ല്‍​പ്പി​ച്ചു. എ​ന്നാ​ല്‍ നോ​ട്ടീ​സി​ലെ വാ​ച​ക​ങ്ങ​ള്‍ വാ​യി​ച്ചാ​ല്‍ മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞു രാ​ജ്‌​മോ​ഹ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് കൈ​മാ​റി​യി​ല്ല. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യ സെ​ക്ര​ട്ട​റി യു​ഡി ക്ല​ര്‍​ക്കി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ന് യോ​ഗം ചേ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്ക് ക​ത്ത് ന​ല്‍​കി.
ഇ​തി​നി​ടെ നോ​ട്ടീ​സി​നെ ചൊ​ല്ലി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും ക്ല​ര്‍​ക്ക് രാ​ജ്‌​മോ​ഹ​നും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്കം ന​ട​ന്നു. ഇ​തി​നി​ടെ രാ​ജ്‌​മോ​ഹ​ന്‍റെ ദേ​ഹ​ത്ത് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി തു​പ്പി​യെ​ന്നാ​ണ് പ​രാ​തി.