ച​മ​ത​ച്ചാ​ലി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Thursday, June 4, 2020 12:55 AM IST
ശ്രീ​ക​ണ്ഠ​പു​രം: പ​യ്യാ​വൂ​ർ-​ഉ​ളി​ക്ക​ൽ റോ​ഡി​ൽ ച​മ​ത​ച്ചാ​ലി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. മ​ണി​ക്ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ അ​ക്ഷ​യ് (18), ടോ​ണി എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ്
വി​ത​ര​ണം

ചെ​ടി​ക്കു​ളം: ചെ​ടി​ക്കു​ളം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​വി​ഡ് ലോ​ക്ക് ഡൗ​ണ്‍ മൂ​ലം ദു​രി​ത​ത്തി​ലാ​യ​വ​ർ​ക്കു ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ള്‍ ന​ല്‍​കി. ഇ​ട​വ​ക​യി​ലെ 350 കു​ടും​ബ​ങ്ങ​ള്‍​ക്കും മ​റ്റു മ​ത​സ്ഥ​രാ​യ​വ​ര്‍​ക്കും കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ചെ​ടി​ക്കു​ളം ദേ​വാ​ല​യ പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങ് വി​കാ​രി ഫാ.​ജോ​ണ്‍ പൊ​ന്ന​ന്പേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​രി​ഷ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി മാ​ത്തു​ക്കു​ട്ടി പ​ന്ത​പ്ലാ​ക്ക​ല്‍, ഷി​ബു കു​ള​ങ്ങ​ര, റെ​നി പാ​ല​മ​റ്റം, ബി​നോ​ജ് വ​യ​ലു​ങ്ക​ല്‍ , ജോ​ണ്‍ മു​ള്ള​ന്‍​കു​ഴി, സ​ജി കാ​വും​ങ്ക​ട്ട​യി​ല്‍, ജോ​ണീ​സ് ആ​ടി​യാ​നി​യി​ല്‍, ജോ​സ​ഫ് ഓ​ര​ത്തേ​ല്‍, ഫി​ലി​പ്പ് ചെ​റു​വേ​ലി​ല്‍, ജോ​ണ്‍ ചി​മ്മി​നി​ക്കാ​ട്ട്, ജോ​ര്‍​ജ് ഓ​ര​ത്തേ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.