സ്വ​കാ​ര്യ ഭൂ​മി​യി​ല്‍ ത​ടി​യു​ത്പാ​ദ​നത്തിന് ധ​ന​സ​ഹാ​യ​ം
Friday, June 5, 2020 12:31 AM IST
കാ​സ​ര്‍​ഗോ​ഡ്: സ്വ​കാ​ര്യ ഭൂ​മി​യി​ല്‍ ത​ടി​യു​ത്പാ​ദ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള​ള വ​നം വ​കു​പ്പി​ന്‍റെ ധ​ന​സ​ഹാ​യ പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. തേ​ക്ക്, ച​ന്ദ​നം, മ​ഹാ​ഗ​ണി, ആ​ഞ്ഞി​ലി, പ്ലാ​വ്, വീ​ട്ടി, ക​മ്പ​കം, കു​മ്പി​ള്‍, തേ​മ്പാ​വ്, കു​ന്നി​വാ​ക എ​ന്നീ വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു വ​ള​ര്‍​ത്തു​ന്ന​തി​നാ​ണ് പ്രോ​ത്സാ​ഹ​നം ല​ഭി​ക്കു​ക. ഒ​ന്നു മു​ത​ല്‍ ര​ണ്ട് വ​ര്‍​ഷം വ​രെ പ്രാ​യ​മു​ള​ള തൈ​ക​ളു​ടെ എ​ണ്ണ​മ​നു​സ​രി​ച്ച് 50 തൈ​ക​ള്‍ മു​ത​ല്‍ 200 തൈ​ക​ള്‍ വ​രെ തൈ ​ഒ​ന്നി​ന് 50 രൂ​പ നി​ര​ക്കി​ലും 201 മു​ത​ല്‍ 400 വ​രെ എ​ണ്ണം തൈ​ക​ള്‍​ക്ക് ഒ​ന്നി​ന് 40 രൂ​പ നി​ര​ക്കി​ലും 401 മു​ത​ല്‍ 625 വ​രെ എ​ണ്ണം തൈ​ക​ള്‍​ക്ക് ഒ​ന്നി​ന് 30 രൂ​പ നി​ര​ക്കി​ലും ധ​ന​സ​ഹാ​യം ല​ഭി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ളും അ​പേ​ക്ഷാ​ഫോ​മും ജി​ല്ലാ സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം ഓ​ഫീ​സി​ല്‍ നി​ന്നും വ​നം വ​കു​പ്പി​ന്‍റെ വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്നും ല​ഭി​ക്കും. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 30. ഫോ​ണ്‍: 04994 256 910, 9447979152, 8547603838, 854760 3836.