ഡോ. ​ടി. വ​ന​ജ ഉ​ത്ത​ര​മേ​ഖ​ലാ കാ​ര്‍​ഷി​ക ഗ​വേ​ഷ​ണകേ​ന്ദ്രം അ​സോ​ഷ്യേ​റ്റ് ഡ​യ​റ​ക്ട​ര്‍
Friday, June 5, 2020 12:31 AM IST
പി​ലി​ക്കോ​ട്: കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പി​ലി​ക്കോ​ട് ഉ​ത്ത​ര​മേ​ഖ​ലാ കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം അ​സോ​ഷ്യേ​റ്റ് ഡ​യ​ര​ക്ട​റാ​യി ഡോ.​ടി. വ​ന​ജ നി​യ​മി​ത​യാ​യി. കേ​ര​ള സ​ര്‍​ക്കാ​രി​ന് കീ​ഴി​ലു​ള്ള കൈ​പ്പാ​ട് ഏ​രി​യ ഡ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി (കാ​ഡ്‌​സ്) ഡ​യ​ര​ക്ട​റു​ടെ അ​ധി​ക ചു​മ​ത​ല​യി​ലും അ​വ​ര്‍ തു​ട​രും. ഏ​ഴോം സീ​രീ​സി​ലെ നാ​ലി​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ 6 നെ​ല്ലി​ന​ങ്ങ​ള്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ആ​റ് ശാ​സ്ത്ര പു​സ്ത​ക​ങ്ങ​ളു​ടെ​യും 60 ല്‍​പ​രം പ്ര​ബ​ന്ധ​ങ്ങ​ളു​ടെ​യും ര​ച​യി​താ​വാ​ണ്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ 2019 ലെ ​വ​നി​താ​ര​ത്‌​ന പു​ര​സ്‌​കാ​രം ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി അ​വാ​ര്‍​ഡു​ക​ളും നേ​ടി​യി​ട്ടു​ണ്ട്.