തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി: ഡി​എം​ഒ
Saturday, June 6, 2020 12:30 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ്-19 രോ​ഗ​നി​ര്‍​ണ​യ​ത്തി​നു​ള്ള സ്ര​വ പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​വ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യും അ​ല്ലാ​തെ​യും തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നെ​തി​രേ നി​യ​മന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​ര്‍, രോ​ഗി​ക​ളു​മാ​യി നേ​രി​ട്ടു സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​രു​ന്ന​വ​ര്‍, വി​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന ഗ​ര്‍​ഭി​ണി​ക​ള്‍ എ​ന്നി​വ​രു​ടെ സ്ര​വ​മാ​ണ് പ്ര​ഥ​മ​പ​രി​ഗ​ണ​ന ന​ല്‍​കി പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ക്കു​ന്ന​ത്. സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് സെ​ന്‍റി​ന​ല്‍ സ​ര്‍​വേ സാ​മ്പി​ളു​ക​ളും ശേ​ഖ​രി​ക്കു​ന്നു​ണ്ട്.
പെ​രി​യ കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല ലാ​ബി​ല്‍ വ​ച്ചാ​ണ് നി​ല​വി​ല്‍ സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. പ​രി​ശോ​ധ​നാ​ഫ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ചു​രു​ങ്ങി​യ​ത് മൂ​ന്നു ദി​വ​സ​മെ​ങ്കി​ലും എ​ടു​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന​ത​ല വി​ശ​ക​ല​ന​ത്തി​നു​ശേ​ഷം മാ​ത്ര​മാ​ണ് ജി​ല്ല​യി​ലെ പ​രി​ശോ​ധ​നാ​ഫ​ലം ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ഇ​ത​ല്ലാ​തെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി​യ വ്യ​ക്തി​ക​ള്‍​ക്ക് മാ​ന​സി​ക സം​ഘ​ര്‍​ഷം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ല്‍ പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത് ഗു​രു​ത​ര​മാ​യ തെ​റ്റാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.