രാ​മ​ന്ത​ളി സ്വ​ദേ​ശി ഇ​ന്ത്യ​ന്‍ നാ​വി​ക അ​ക്കാ​ഡ​മി​യു​ടെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ്
Saturday, June 6, 2020 12:31 AM IST
പ​യ്യ​ന്നൂ​ര്‍: രാ​മ​ന്ത​ളി സ്വ​ദേ​ശി ടി.​വി.​കെ. നാ​രാ​യ​ണ​ന്‍ (ഐ​ഡി​എ​എ​സ്) ഇ​ന്ത്യ​ന്‍ നാ​വി​ക അ​ക്കാ​ഡ​മി​യി​ലെ എ​ല്ലാ വി​ഭാ​ഗ​ത്തി​ന്‍റെ​യും സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വാ​യി ചു​മ​ത​ല​യേ​റ്റു. ഐ​എ​എ​സ്, ഐ​പി​എ​സ് പ​ദ​വി​ക​ള്‍​ക്ക് തു​ല്യ​മാ​ണ് ഐ​ഡി​എ​എ​സ് പ​ദ​വി. 39 വ​ര്‍​ഷ​ത്തെ സ​ര്‍​വീ​സി​നി​ട​യി​ല്‍ ഇ​ന്ത്യ​യി​ലെ വി​വി​ധ പ്ര​തി​രോ​ധ വി​ഭാ​ഗ​ങ്ങ​ളി​ല്‍ വി​വി​ധ ത​സ്തി​ക​ക​ളി​ല്‍ സേ​വ​ന​മ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്. ക​ണ്ണൂ​രി​ലെ പി​എ​ഒ, ഡി​എ​സ്‌​സി ത​ല​വ​നാ​യും ഇ​ന്ത്യ​ന്‍ പ്ര​തി​രോ​ധ സേ​ന​ക​ളു​ടെ ക​ണ്ണൂ​ര്‍ ആ​സ്ഥാ​ന​മാ​യു​ള്ള ഓ​ഫീ​സി​ലെ പേ ​അ​ക്കൗ​ണ്ട്‌​സ് ഓ​ഫീ​സി​ന്‍റെ ത​ല​വ​നാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.
ക​ണ്ണൂ​രി​ലെ ഡി​പി​ഡി​ഒ യു​ടെ ത​ല​വ​നും പ​ട്ടാ​ള യൂ​ണി​റ്റു​ക​ളു​ടെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വു​മാ​യി​രു​ന്നു. ജ​മ്മു, ല​ഡാ​ക്ക്, തി​രു​വ​ന​ന്ത​പു​രം, ബം​ഗ​ളൂ​രു, അ​ന്ത​മാ​ന്‍ ദ്വീ​പ്, ഏ​ഴി​മ​ല, ഗോ​വ, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​വി​ധ ത​സ്തി​ക​ക​ളി​ല്‍ സേ​വ​ന​മ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്. രാ​മ​ന്ത​ളി ശ​ങ്ക​ര​നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് താ​മ​സം. പ​രേ​ത​രാ​യ കെ.​വി. കൃ​ഷ്ണ​മാ​രാ​ർ- ടി.​വി. നാ​രാ​യ​ണി മാ​ര​സ്യാ​ർ ദ​ന്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​നാ​ണ്. ഷൈ​ല​ജ​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: ഷൈ​നു, ഷീ​ന.

ഓ​ണ്‍​ലൈ​ന്‍ ഇം​ഗ്ലീ​ഷ്
ഫെ​സ്റ്റി​ന് സ​മാ​പ​നം

പ​യ്യാ​വൂ​ര്‍: ലോ​ക്ക് ഡൗ​ണ്‍ മൂ​ലം വീ​ടു​ക​ളി​ലി​രി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇം​ഗ്ലീ​ഷ് ഭാ​ഷ​യോ​ട് ആ​ഭി​മു​ഖ്യം വ​ള​ര്‍​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​യ്യാ​വൂ​ര്‍ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ഓ​ണ്‍​ലൈ​ന്‍ ഇം​ഗ്ലീ​ഷ് ഫെ​സ്റ്റ് സ​മാ​പി​ച്ചു.
ഭാ​ഷാ​സ്വാ​ധീ​നം വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​നും സ​ര്‍​ഗാ​ത്മ​ക​ത പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നു​മാ​യി ന​ട​ത്തി​യ ഫെ​സ്റ്റി​ല്‍ ഗെ​യിം​സ്, റി​ഡി​ല്‍​സ്, പ​സി​ല്‍​സ്, ഇം​ഗ്ലീ​ഷ് ഗാ​നാ​ലാ​പ​നം, ചി​ത്ര​ക​ല തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ര്‍​ന്ന പ​രി​പാ​ടി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഓ​രോ ദി​വ​സ​വും ഓ​രോ ടാ​സ്‌​കു​ക​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ന​ല്‍​കി.